മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ ഇന്റര്‍നെറ്റ് എപ്പോഴും ഏറ്റെടുക്കാറുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്ന് പങ്കുവച്ച് കങ്കാരുവിന്റെ വീഡിയോയും ഇതുപോലെ ഇന്റര്‍നെറ്റ് ഏറ്റെടുത്തിരിക്കുകയാണ്. ഫുട്‌ബോള്‍ മാച്ച് നടക്കുന്നതിനിടയ്ക്കാണ് സംഭവം. ഇതിനിടയിലേക്ക് രണ്ട് കങ്കാരുക്കള്‍ ഓടിയെത്തുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഷാരി കാസ്റ്റല്ലറി എന്നയാളാണ് വീഡിയോ പങ്കുവച്ചത്. ന്യൂ സൗത്ത് വേല്‍സില്‍ ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടയിലേക്കാണ് കങ്കാരുക്കള്‍ ഓടിയെത്തിയത്.