മൂന്ന് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോക്ക് 4.4 മില്യൺ കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. 

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ, പ്രത്യേകിച്ച് ഇൻസ്റ്റ​ഗ്രാമിൽ സജീവമായ ഒരാൾക്ക് പവൻ സിം​ഗിന്റെ ലോലിപോപ്പ് ല​ഗേലു എന്ന ഭോജ്പുരി ​ഗാനത്തെക്കുറിച്ച് അറിയാൻ സാധിക്കും. ഇൻസ്റ്റ​ഗ്രാം റീൽസിലെ ഏറ്റവും ജനപ്രിയമായ പാട്ടുകളിലൊന്നാണിത്. അതുപോലെ കിലി പോൾ എന്ന ടാൻസാനിയൻ ഇൻസ്റ്റ​ഗ്രാം യൂസറിനെക്കുറിച്ചും കേൾക്കാത്തവരുണ്ടാകില്ല. സഹോദരി നീമാ പോളിനൊപ്പം ഈ ഭോജ്പുരി പാട്ടിന് ചുവടു വെക്കുകാണ് കിലി പോൾ. 

Add Asianetnews as a Preferred SourcegooglePreferred

വീഡിയോയിൽ പരമ്പരാ​ഗത വസ്ത്രങ്ങളിലാണ് കിലി പോളും നീമയും പ്രത്യക്ഷപ്പെടുന്നത്. കൂടുതൽ ഭോജ്പുരി റീൽസ് ചെയ്യാം എന്നും വീഡിയോയ്ക്കൊപ്പം കിലി പറയുന്നു. മൂന്ന് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോക്ക് 4.4 മില്യൺ കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ഭാവി സിനിമാതാരം എന്നും മറ്റുമാണ് വീഡിയോ കണ്ടവരുടെ പ്രതികരണം. 

View post on Instagram

ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ജനപ്രിയ താരമാണ് കിലി. കിലിയും, അദ്ദേഹവും സഹോദരി നീമ പോളും ഒന്നിച്ചാണ് വീഡിയോ ചെയ്യുന്നത്. നര്‍ത്തകനും, കണ്ടന്റ് ക്രിയേറ്ററുമാണ് താന്‍ എന്നാണ് അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹത്തിന് 4.7 മില്യൺ ഫോളോവേഴ്സ് ഉണ്ട്. ഒരുപാട് ഹിന്ദി സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്ന് കിലി പറ‍‍ഞ്ഞിരുന്നു. സല്‍മാന്‍ ഖാനാണ് കിലിയുടെ ഇഷ്ടതാരം, അതേസമയം ഹൃത്വിക് റോഷനെയും, മാധുരി ദീക്ഷിതിനെയുമാണ് സഹോദരിയ്ക്ക് ഇഷ്ടം. 

നാദാപുരത്തിന് സമീപ പഞ്ചായത്തുകളിലും അഞ്ചാം പനി ബാധ; വാക്സീനേഷനോട് വിമുഖത വെല്ലുവിളി