സ്കൂൾ കണ്ടുപിടിച്ച ആളോടുള്ള അടങ്ങാത്ത രോക്ഷവും കുട്ടി പ്രകടിപ്പിക്കുന്നുണ്ട്. ആ മനുഷ്യനെ കയ്യില്‍ കിട്ടിയാല്‍ വെള്ളം കോരിയൊഴിക്കുമെന്നും കുട്ടി പറയുന്നുണ്ട്.
ദില്ലി: സ്കൂളിൽ പോകാൻ മടിയുള്ളവരാണ് ഭൂരിഭാഗം കുട്ടികളും. രാവിലെ സ്കൂളിന് സമയമാകുമ്പോൾ അമ്മമാരേ വട്ടംകറക്കാനും ഈ കുട്ടിപ്പട്ടാളം ശ്രമിക്കാറുണ്ട്. അത്തരത്തിൽ രാവിലെ ഉറക്കമുണരുന്നത് മുതല്‍ സ്‌കൂളിലേക്കുള്ള ഓട്ടപ്പാച്ചില്‍ വരെ എണ്ണിപ്പറഞ്ഞ് പരിഭവമറിയിക്കുന്ന കുട്ടിയുടെ വീഡിയോയാണ് ട്വിറ്ററിൽ ഇപ്പോൾ വൈറലാകുന്നത്. അരുണ്‍ ബോത്‌റ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
എല്ലാ ദിവസവും സ്കൂളിൽ പോകുന്നതുകൊണ്ട് താൻ മടുത്തുവെന്നും അവധി വേണമെന്നും ഈ കൊച്ചുമിടുക്കി പറയുന്നു."രാവിലെ പല്ലു തേക്കണം പിന്നെ പെട്ടെന്നുതന്നെ ഒരു ഗ്ലാസ് പാല് കുട്ടിക്കണം അതുംപോരാഞ്ഞിട്ട് എത്ര വിഷയങ്ങളാ പഠിക്കാനുള്ളത്" എന്നായിരുന്നു തന്റെ പ്രശ്നങ്ങളെ കുറിച്ച് കുട്ടി വിവരിക്കുന്നത്. സ്കൂൾ കണ്ടുപിടിച്ച ആളോടുള്ള അടങ്ങാത്ത രോക്ഷവും കുട്ടി പ്രകടിപ്പിക്കുന്നുണ്ട്. ആ മനുഷ്യനെ കയ്യില്‍ കിട്ടിയാല്‍ വെള്ളം കോരിയൊഴിക്കുമെന്നും കുട്ടി പറയുന്നുണ്ട്.
ദൈവം എന്തുകൊണ്ടാണ് വിദ്യാഭ്യാസ സമ്പ്രദായത്തെ കൂടുതൽ മനോഹരമാക്കാത്തതെന്നും അങ്ങനെയായിരുന്നെങ്കില്‍ ഞങ്ങള്‍ക്കത് ആസ്വദിക്കാനാകുമായിരുന്നുവെന്നും കുട്ടി പറയുന്നു. വീഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കകം നിരവധി പേരാണ് ലൈക്കുകളും,കമന്റുകളുമായി രംഗത്തെത്തിയത്. കുട്ടി പറയുന്ന കാര്യങ്ങളെ പിന്തുണയ്ക്കുന്ന കമന്റുകളാണ് ഭൂരിഭാഗവും.
