സെറിബ്രൽ പാൾസി ബാധിച്ച കുഞ്ഞ് ആദ്യമായി പടികൾ കയറുന്ന വീഡിയോ പങ്കുവച്ച് അമേരിക്കൻ ബാസ്കറ്റ്ബോൾ കളിക്കാരൻ റെക്സ് ചാപ്മാൻ. ഈ വീഡിയോ ആണ് ഇപ്പോൾ സമൂ​ഹമാധ്യമ ഉപയോക്താക്കളുടെ കണ്ണിനെ ഈറനണിയിച്ചിരിക്കുന്നത്. 

കുഞ്ഞിക്കാലുകൾ പതുകെ പതുക്കെ വച്ച് പടികൾ കയറുന്ന കുട്ടിയെ വീഡിയോയിൽ കാണാം. കുഞ്ഞിന്റെ ബന്ധുക്കളിലാരോ അവളെ പടി കയറാൻ പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. പടികൾ കയറിയ ശേഷം കൊച്ചു പെൺകുട്ടിയുടെ മുഖത്ത് തെളിയുന്ന പുഞ്ചിരി മറ്റുള്ളവരെ ഈറനണിയിക്കുകയും ചെയ്യുന്നുണ്ട്. "സെറിബ്രൽ പക്ഷാഘാതമുള്ള സുന്ദരിയും ധീരയുമായ ഈ പെൺകുട്ടി ആദ്യമായി സ്വയം പടികൾ കയറുന്നു. ആ പുഞ്ചിരി"വീഡിയോ പങ്കുവച്ചുകൊണ്ട് റെക്സ് ചാപ്മാൻ കുറിച്ചു. 

Read Also: എന്താണ് സെറിബ്രൽ പാൾസി; ലക്ഷണങ്ങളും കാരണങ്ങളും

"ആ പുഞ്ചിരിയിലുണ്ട് എല്ലാം, ചെറിയ ചാമ്പ്യൻ, ഇതെന്നെ കണ്ണീരിലാഴ്ത്തി. എനിക്ക് ഈ കൊച്ചു പെൺകുട്ടിയെ കെട്ടിപ്പിടിക്കണം," എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴേ വന്നിരിക്കുന്ന പ്രതികരണങ്ങൾ. ഇതിനോടകം ഒരു മില്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.