Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പാക് വ്യോമമേഖലയിൽ പ്രവേശിച്ചു, പിന്നീട് നടന്നത്..

യൂ ടേൺ എടുത്ത വിമാനം 9.30ഓടെ ദില്ലി വിമാനത്താവളത്തിലെത്തി. പൈലറ്റിന്റെ അലംഭാവം മൂലം യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നെന്ന് ആരോപണമുയർന്നു.

London bound air India flight enter Pakistan air space prm
Author
First Published Sep 15, 2023, 4:22 PM IST

ദില്ലി: ലണ്ടലിനേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ബോയിങ് 787-8 പാകിസ്ഥാൻ വ്യോമമേഖലയിൽ പ്രവേശിച്ചതിന് പിന്നാലെ തിരിച്ച് ദില്ലിയിലേക്ക് തന്നെ പറന്നു. വ്യാഴാഴ്ച രാവിലെ 7.15ന് ദില്ലിയിലെ ഇന്ദിര​ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനമാണ് സാങ്കേതിക പ്രശ്നത്തെ തുടർന്ന് പാകിസ്ഥാൻ മേഖലയിൽ പ്രവേശിച്ചത്. എന്നാൽ, 30 മിനിറ്റിനുള്ളിൽ വിമാനം തിരികെ ദില്ലി വിമാനത്താവളത്തിലെത്തി. പാകിസ്ഥാൻ വ്യോമമേഖലയിൽ 36000 അടി ഉയരത്തിലായിരുന്നു വിമാനം പറന്നത്. ചില സാങ്കേതിക കാരണങ്ങളാൽ വിമാനം തിരികെ ദില്ലിയിലേക്ക് തിരിക്കുകയാണെന്നും പൈലറ്റ് അറിയിച്ചതായി യാത്രക്കാരൻ പറഞ്ഞു. ടൈംസ് നൗ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

 

 

യൂ ടേൺ എടുത്ത വിമാനം 9.30ഓടെ ദില്ലി വിമാനത്താവളത്തിലെത്തി. പൈലറ്റിന്റെ അലംഭാവം മൂലം യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നെന്ന് ആരോപണമുയർന്നു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ക്ഷമാപണം നടത്തി. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് എത്രയും വേ​ഗത്തിൽ വിമാനം സർവീസ് നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. 

പരസ്പരം തോക്കുകള്‍ സമ്മാനിച്ച് പുടിനും കിമ്മും; അമേരിക്ക പഠിപ്പിക്കാന്‍ വരേണ്ടെന്ന് റഷ്യ

അതിനിടെ, മുംബൈയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയിലേക്ക് ഇടിച്ചിറങ്ങി. കനത്ത മഴയുണ്ടായിരുന്നപ്പോള്‍ ലാന്റ് ചെയ്യാന്‍ ശ്രമിച്ച സ്വകാര്യ ചാര്‍ട്ടര്‍ വിമാനമാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മൂന്ന് ജീവനക്കാരും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാര്‍ക്ക് പുറമെ പൈലറ്റും കോ പൈലറ്റും ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്‍റ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. മുബൈ വിമാനത്താവളത്തിലെ റണ്‍വേ 27ലായിരുന്നു അപകടം. മഴ കാരണം റണ്‍വേയില്‍ വഴുക്കലുണ്ടായിരുന്നു. ദൂരക്കാഴ്ച 700 മീറ്ററോളമായിരുന്ന സമയത്താണ് അപകടത്തില്‍പെട്ട വിമാനം ലാന്‍ഡ് ചെയ്തത്. ലാന്‍ഡിങിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശക്തിയോടെ വിമാനം റണ്‍വേയിലേക്ക് ഇടിച്ചിറങ്ങുന്നതും ശേഷം റണ്‍വേയിലൂടെ ഉരഞ്ഞ് അല്‍പദൂരം നീങ്ങുന്നതും വീഡിയോ ക്ലിപ്പിലുണ്ട്. 

Follow Us:
Download App:
  • android
  • ios