ട്രെയിന്‍കാത്ത് പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ പിന്നില്‍ നിന്ന് മനപ്പൂര്‍വം യുവാവ് കുതിച്ചെത്തിയ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടു. എന്നാല്‍ ഉടന്‍ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ യുവതിക്ക് പരിക്കേറ്റില്ല. 

ബ്രസല്‍സ്: ബെല്‍ജിയം (Belgium) തലസ്ഥാനമായ ബ്രസല്‍സില്‍ (Brussels) ഓടുന്ന മെട്രോ ട്രെയിനിന് (Metro Train) മുന്നിലേക്ക് 24കാരന്‍ യുവതിയെ തള്ളിയിട്ടു. ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രെയിന്‍കാത്ത് പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ പിന്നില്‍ നിന്ന് മനപ്പൂര്‍വം യുവാവ് കുതിച്ചെത്തിയ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടു.

Scroll to load tweet…

എന്നാല്‍ ഉടന്‍ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ യുവതിക്ക് പരിക്കേറ്റില്ല. 24കാരനായ ഫ്രഞ്ച് പൗരനാണ് സ്ത്രീയെ ആക്രമിച്ചത്. മികച്ച രീതിയിലാണ് ലോക്കോ പൈലറ്റ് സാഹചര്യം കൈകാര്യം ചെയ്തതെന്ന് ബ്രസല്‍സ് ഇന്റര്‍കമ്മ്യൂണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി വക്താവ് അറിയിച്ചു. സ്ത്രീയെ ആക്രമിച്ച് രക്ഷപ്പെട്ട യുവാവിനെ മറ്റൊരു മെട്രോ സ്‌റ്റേഷനില്‍ നിന്ന് പിടികൂടി. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ മാനസിക നില പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.