കുടുംബത്തോടൊപ്പം പിസ കഴിച്ച് തുടങ്ങിയ ശേഷമാണ് പുഴുവിനെ കണ്ടതെന്നാണ് വീഡിയോയിൽ പറയുന്നത്.
ഫാസ്റ്റ് ഫുഡിനോടുള്ള ഇഷ്ടം ആളുകൾക്ക് അനുദിനം ഏറി വരികയാണെന്നാണ് കണക്കുകൾ. അതിൽ തന്നെ പിസയിലെ ഏതെങ്കിലും ഫ്ലേവര്‍ ഇഷ്ടപ്പെടാത്ത ആളുകൾ വിരളമെന്ന് തന്നെ പറയാം. ഇത്തരം ഭക്ഷണ പ്രേമികളെയെല്ലാം കുറച്ച് ദിവസത്തേക്കെങ്കിലും ആശയക്കുഴപ്പത്തിലാക്കുന്നത് ചില വീഡിയോകളാണ്. ഭക്ഷണത്തിന്റെ ശോച്യാവസ്ഥ കാണിക്കുന്ന നിരവധി വീഡിയോകൾ ഇത്തരത്തിൽ പുറത്തുവരാറുണ്ട്.
അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കറങ്ങുന്നത്. മധ്യപ്രദേശിൽ നിന്നുള്ളതെന്ന് പറയപ്പെടുന്ന ദൃശ്യങ്ങളി, കഴിച്ചു തുടങ്ങിയ പിസയിൽ നിന്ന് പുഴു ഇളകിമറിയുന്നതാണ് കാണുന്നത്. കുടുംബത്തോടൊപ്പം പിസ കഴിച്ച് തുടങ്ങിയ ശേഷമാണ് പുഴുവിനെ കണ്ടതെന്നാണ് വീഡിയോയിൽ പറയുന്നത്.
എക്‌സിൽ പങ്കുവച്ച വീഡിയോ അതിവേഗം വൈറലായി. ഇതിനോടം ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. സംഭവത്തിൽ വ്യാപകമായ രോഷവും ആശങ്കയുമാണ് കണ്ടവരെല്ലാം പങ്കുവയ്ക്കുന്നത്. "ബ്രോ ഒരു പിസ്സ ഓർഡർ ചെയ്തു, അതിനുള്ളിൽ പുഴുക്കളെ കണ്ടെത്തി" എന്നാണ് വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്. എന്നാൽ, സംഭവത്തിന്റെ കൃത്യമായ സ്ഥലവും തീയതിയും വ്യക്തമല്ല.
എന്തായാലും വീഡിയോ കണ്ടവരെല്ലാം വലിയ ആശങ്കയാണ് പങ്കുവയ്ക്കുന്നത്. ലാഭത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാക്കുന്നതെന്ന് ചിലര്‍ പറയുന്നു. വീഡിയോ കണ്ട് പിസയോട് അറപ്പ് തോന്നുന്നുവെന്ന് മറ്റൊരാൾ. റെസ്റ്റോറന്റുകളിലെയും ഭക്ഷണ വിതരണ സ്ഥാപനങ്ങളിലേയും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി നടപ്പിലാക്കുകയോ അത് പരിശോധിക്കപ്പെടുകയോ ചെയ്യാത്തതാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നാണ് മറ്റ് ചിലര്‍ ആരോപിക്കുന്നത്.
ദീപാവലി ദിവസം ആകെ കിട്ടിയത് 300 രൂപ; വൈറലായ ഡെലിവറി ഏജന്‍റിന്‍റെ വാദം തള്ളി സൊമാറ്റോ രംഗത്ത്
