ഈ വീഡിയോയുടെ യൂട്യൂബ് വിവരങ്ങള്‍ വച്ച് റഷ്യയിലെ ക്രാസ്നോദർ നഗരത്തിലെ ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിലാണ് ഈ രക്ഷപ്പെടല്‍ സംഭവം നടന്നത്. 

ക്രാസ്നോദർ : റഷ്യയിൽ ഒരു മനുഷ്യൻ ലിഫ്റ്റ് അപകടത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു. ഈ രക്ഷപ്പെടലിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ലിഫ്റ്റിന്റെ വാതിലുകൾ പെട്ടെന്ന് അടയാൻ തുടങ്ങിയപ്പോൾ ആ മനുഷ്യൻ അതിലേക്ക് നടന്നുപോകാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍.

സെക്കന്‍റുകള്‍ താമസിച്ചാല്‍ ആളുടെ തല ഏതാണ്ട് ഛേദിക്കപ്പെടുമെന്ന് വീഡിയോയില്‍ വ്യക്തം. പക്ഷേ ആ യുവാവ് കൃത്യസമയത്ത് തന്നെ എലിവേറ്ററില്‍ നിന്നും തിരിച്ചുചാടി രക്ഷപ്പെട്ടു. ഒരു സെക്കന്റിന്റെ ചെറിയ അംശം കൊണ്ട് ആ മനുഷ്യൻ മരണത്തിൽ നിന്ന് രക്ഷപ്പെടുന്ന കാഴ്ചയാണ് വീഡിയോയില്‍. 

ഈ വീഡിയോയുടെ യൂട്യൂബ് വിവരങ്ങള്‍ വച്ച് റഷ്യയിലെ ക്രാസ്നോദർ നഗരത്തിലെ ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിലാണ് ഈ രക്ഷപ്പെടല്‍ സംഭവം നടന്നത്.

YouTube video player

ഓടുന്ന ട്രെയിനിനു പിന്നാലെയോടി യാത്രക്കാരനെ രക്ഷിച്ചു, താരമായി ആര്‍ പി എഫ് ജവാന്‍

ഇടിച്ച ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ ജീവനോടെ അഗ്നിക്കിരയായി, അപകടത്തിൽ മൂന്ന് മരണം

ഓടുന്ന ട്രെയിനിൽ വാളുമായി അഭ്യാസ പ്രകടനം നടത്തി വിദ്യാർത്ഥികൾ, പൊലീസ് പിടിയിൽ - വീഡിയോ