ട്രെയിനിൽ വാതിലിനടത്തിരുന്ന യാത്ര ചെയ്യുന്ന യുവാക്കളിലൊരാളുടെ ഫോൺ ആണ് പാലത്തിന്റെ തൂണിൽ തൂങ്ങിക്കിടന്ന കള്ളൻ തട്ടിപ്പറിച്ചത്

പാറ്റ്ന: പലതരത്തിലുള്ള മോഷണങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. എന്നാൽ സ്പൈഡര്‍മാനേപ്പോലെ ഓവര്‍ ബ്രിഡ്ജിന് മുകളിൽ തൂങ്ങിക്കിടന്ന് ഒരു മോഷണം അതാണ് ഇപ്പോൾ വൈറലാകുന്നത്. ട്രെയിനിൽ വാതിലിനടത്തിരുന്ന യാത്ര ചെയ്യുന്ന യുവാക്കളിലൊരാളുടെ ഫോൺ ആണ് പാലത്തിന്റെ തൂണിൽ തൂങ്ങിക്കിടന്ന കള്ളൻ തട്ടിപ്പറിച്ചത്. യുവാക്കളിലൊരാൾ ഫോൺ കയ്യിൽ പിടിച്ച് വീഡിയോ എടുക്കുകയായിരുന്നു.

മറ്റൊരാൾ പുറകിൽ നിന്നും വീഡിയോ എടുക്കുന്നുണ്ടായിരുന്നു. പെട്ടന്ന് കയ്യിലുള്ള ഫോൺ കള്ളൻ തട്ടിപ്പറിച്ചു. സ്പീഡിൽ പായുന്ന ട്രെയിനിന് പുറത്തുനിന്ന് അകത്തുള്ളയാളുടെ ഫോൺ ത്ടടിയെടുത്ത വിരുധൻ അസാമാന്യനാണെന്നാണ് പലരും വീഡിയോയോട് പ്രതികരിക്കുന്നത്. വിഡിയോ സ്ലോമോഷനിൽ കണ്ടാൽ മാത്രമാണ് എന്താണ് സംഭവിച്ചിരിക്കുക എന്ന് മനസ്സിലാക്കാനാകൂ. ബിഹാറിലെ ബെഗുസരായിയിലാണ് ഇത്തരമൊരു മോഷണം നടന്നിരിക്കുന്നത്. 

Scroll to load tweet…

കോടതി മുറിയിൽ വിചാരണയ്ക്കിടെ നൂറ് കണക്കിന് പാറ്റകളെ തുറന്നുവിട്ട് യുവതി

കോടതി മുറിയിൽ വിചാരണ നടക്കുന്നതിനിടെ യുവതി നൂറ് കണക്കിന് പാറ്റകളെ തുറന്നുവിട്ടു. അമേരിക്കയിലെ അൽബനി സിറ്റിയിലെ ഒരു കോടതിയിലാണ് സംഭവം നടന്നത്. കോടതി മുറിയിലെ നടപടികൾ ചിത്രീകരിക്കുന്നത് നിർത്താൻ പ്രതിയോട് ആവശ്യപ്പെട്ടതോടെ അവര്‍ പ്ലാസ്റ്റിക് കവറിൽ കൊണ്ടുവന്ന പാറ്റകളെ തുറന്നുവിടുകയായിരുന്നു. പാറ്റകളെ പൂർണ്ണമായു തുരത്താനായി കോടതി താത്കാലികമായി നിർത്തി വച്ചു. പുകയിട്ട് പാറ്റകളെ നശിപ്പിച്ചതിന് ശേഷമാകും കോടതി തുറക്കുക. പാറ്റയെ തുറന്നുവിട്ട സംഭവത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. 

ഒരു കേസിൽ പ്രതിയായ സ്ത്രീയുടെ വിചാരണ നടക്കുന്നതിനിടെ കോടതിയിൽ വച്ച് തര്‍ക്കമുണ്ടായി. ഇത് പ്രതികളിലൊരാൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കോടതി നടപടികൾ അലങ്കോലമാക്കിയതിന് ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് റിലീസ് ചെയ്തു. ചെയ്തത് ആക്ടിവിസമല്ലെന്നും ക്രിമിനൽ കുറ്റമാണെന്നും കോടതി നടപടികൾ അലങ്കോലമാക്കിയതിൽ കോടതി അധികൃതർ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.