വിഡിയോ ഇന്‍സ്റ്റഗ്രാമിലാണ് പ്രത്യക്ഷപ്പെട്ടത്. അയോധ്യയിലെ നദിയിലാണ് ദമ്പതികള്‍ കുളിക്കുന്നത്. അതിനിടെ പരസ്പരം ഇവര്‍ ചുംബിച്ചു. ഇതുകണ്ട് ചുറ്റുമുള്ളവര്‍ അടുത്തുകൂടുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം.

അയോധ്യ : ഉത്തർപ്രദേശിലെ അയോധ്യയിലെ സരയൂ നദിയിൽ ഭാര്യയോടൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെതിരെ സദാചാര ആക്രമണം. ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ചൊവ്വാഴ്ച രാം കി പൗഡി ഘട്ടിലാണ് സംഭവം നടന്നതെന്നാണ് വിവരം. സംഭവത്തിന്റെ കൃത്യമായ തീയതി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

വിഡിയോ ഇന്‍സ്റ്റഗ്രാമിലാണ് പ്രത്യക്ഷപ്പെട്ടത്. അയോധ്യയിലെ നദിയിലാണ് ദമ്പതികള്‍ കുളിക്കുന്നത്. അതിനിടെ പരസ്പരം ഇവര്‍ ചുംബിച്ചു. ഇതുകണ്ട് ചുറ്റുമുള്ളവര്‍ അടുത്തുകൂടുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം. 

Scroll to load tweet…

ഇതിന് പിന്നാലെ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിക്കാന്‍ തുടങ്ങി. ഇതില്‍ നിന്ന് ഭാര്യ ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ അത് പരാജയപ്പെടുന്നു. ക്രൂരമര്‍ദനത്തിന് ഒടുവില്‍ ജനക്കൂട്ടം തന്നെ ഭര്‍ത്താവിനെ വലിച്ച് കരയിലും കയറ്റുന്നുണ്ട്.

ഇതു സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “എന്നിരുന്നാലും, ഞങ്ങൾ വിഷയം അന്വേഷിക്കുകയും ദമ്പതികളെയും അവരെ ആക്രമിച്ച അക്രമികളെയും കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു,” ഉദ്യോഗസ്ഥൻ പറഞ്ഞു. വിഷയം അന്വേഷിക്കുകയാണെന്ന് അയോധ്യ എസ്എസ്പി ശൈലേഷ് പാണ്ഡെ പറഞ്ഞു.