മാതൃസ്‌നേഹം തുളുമ്പുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടാറുണ്ട്. ഇവ വളരെ വേ​ഗം സൈബർ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

അമ്മക്കുരങ്ങിന് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹമാണ് ഈ വീഡിയോയില്‍ വരച്ചുകാട്ടുന്നത്. ഒരു കെട്ടിടത്തിന്റെ സൈഡിലുള്ള പൈപ്പില്‍ ഒറ്റപ്പെട്ടു കിടക്കുകയാണ് കുഞ്ഞുകുരങ്ങന്‍. സമീപത്തുള്ള കെട്ടിടത്തിന്റെ ടെറസിലാണ് അമ്മക്കുരങ്ങ്. തന്റെ കുഞ്ഞിനെ കണ്ടതും ഈ അമ്മ ടെറസിൽ നിന്നും എടുത്തുചാടി. കുഞ്ഞിനെ കോരിയെടുത്ത് മാറോടണച്ച് ഭദ്രമായി ഇരുത്തി. തുടര്‍ന്ന് വീണ്ടുമൊരു ചാട്ടം ടെറസിലേക്ക്. അതിസാഹസികമായാണ് ഈ അമ്മക്കുരങ്ങ് തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നത്.

Read Also: 'ഡോണ്ട് റൂയിന്‍ മൈ ഫോണ്‍'; ബാലി യാത്രയ്ക്കിടെ രഞ്ജിനിയുടെ ഫോണ്‍ തട്ടിപ്പറിച്ച് കുരങ്ങന്‍-വീഡിയോ

'ഇതിനൊന്നും ക്യാപ്ഷന്റെ ആവശ്യം ഇല്ല...' എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'അമ്മയിൽ നിന്നും കിട്ടുന്ന സ്നേഹം കരുതലും ഒരു അമ്മയ്ക്കു മാത്രമേ തരാൻ സാധിക്കൂ അതിനെപ്പറ്റി അറിയുകയുള്ളൂ..,അമ്മയ്ക്ക് തുല്യം അമ്മ മാത്രം #purelove #Truelove' എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴേ വന്നിരിക്കുന്ന പ്രതികരണങ്ങള്‍.

"