മകൻ അബദ്ധത്തിൽ ബാത്ത്‌റൂമിൽ കുടുങ്ങിയപ്പോൾ രക്ഷാപ്രവർത്തനം വീഡിയോ റീലാക്കി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വ്ലോഗർക്കെതിരെ രൂക്ഷ വിമർശനം. കണ്ടന്റിന് വേണ്ടി കുട്ടിയുടെ ദുരിതം മുതലെടുത്തു എന്ന് ആരോപിച്ചാണ് നിരവധി പേർ രംഗത്തെത്തിയത്. 

ദില്ലി: സ്വന്തം മകൻ അബദ്ധത്തിൽ ബാത്ത്‌റൂമിനുള്ളിൽ കതക് കുറ്റിയിട്ട് കുടുങ്ങിയതും, തുടർന്ന് അവനെ രക്ഷപ്പെടുത്തിയതുമായ സംഭവം വീഡിയോ റീൽ ആക്കിയ അമ്മയ്ക്ക് നേരെ രൂക്ഷവിമർശനം. കണ്ടന്റിന് വേണ്ടി കുട്ടിയുടെ ദുരിതത്തെ പോലും മുതലെടുത്തുവെന്ന് എന്ന് ആരോപിച്ചാണ് നിരവധി പേർ ബ്ലോഗർക്കെതിരെ രംഗത്തുവന്നു. ഇൻസ്റ്റാഗ്രാം വ്ലോഗറായ മംമ്ത ബിഷ്ടാണ് മകൻ ബാത്ത്‌റൂമിൽ അബദ്ധത്തിൽ കുറ്റിയിട്ട് കുടുങ്ങിയതിന്റെ വീഡിയോ പങ്കുവെച്ചത്. വാതിൽ അകത്ത് നിന്ന് ലോക്ക് ചെയ്ത മകനോട് തുറക്കാൻ ആവർത്തിച്ച് പറഞ്ഞിട്ടും കുട്ടിക്ക് സാധിക്കാതെ വന്നതിനെ തുടർന്നാണ് പ്രശ്‌നമായതെന്ന് മംമ്ത വീഡിയോയിൽ പറയുന്നു.

"എൻ്റെ മകൻ അബദ്ധത്തിൽ ബാത്ത്‌റൂമിനുള്ളിൽ കുടുങ്ങി, അവൻ തുടർച്ചയായി കരയുകയായിരുന്നു. വല്ലാതെ പേടിച്ചു, ഞാനും. എന്തുചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അപ്പോൾ ഞാൻ അയൽക്കാരനെ വിളിച്ചുവെന്നും അവര്‍ പറയുന്നു. ബാത്ത്‌റൂമിനുള്ളിൽ നിന്ന് കുട്ടി കരയുന്നതിനിടെ ആശങ്കയിൽ സംസാരിക്കുന്ന മംമ്തയെ വീഡിയോയിൽ കാണാം. അയൽക്കാരൻ ഏണിയും കമ്പിവടിയുമായി എത്തി. ബാത്ത്‌റൂം ടെറസിനോട് ചേർന്നായതിനാൽ, അയൽക്കാരൻ ഏണി വഴി മുകളിലേക്ക് കയറി, ജനലിലൂടെ വടിയിട്ട് ലോക്ക് തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തി.

സമാനമായ സംഭവങ്ങളിൽ മറ്റ് അമ്മമാർ ശ്രദ്ധാലുക്കളായിരിക്കാൻ വേണ്ടിയാണ് വീഡിയോ പങ്കുവെച്ചതെന്ന് മംമ്ത അടിക്കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ, വീഡിയോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ മംമ്തയ്ക്ക് എതിരെ ശക്തമായ വിമർശനമുയർന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനേക്കാൾ കൂടുതൽ വീഡിയോ എടുക്കുന്നതിനാണ് അവർ പ്രാധാന്യം നൽകിയതെന്ന് വിമർശകർ ആരോപിച്ചു.

നിങ്ങളുടെ മകൻ ബാത്ത്‌റൂമിൽ പൂട്ടിപ്പോയപ്പോഴും നിങ്ങൾക്ക് വീഡിയോ എടുക്കാൻ സമയം കിട്ടിയല്ലോ എന്ന് ഒരു ഉപയോക്താവ് പറഞ്ഞു. കുട്ടിയെ സഹായിക്കുന്നതിന് പകരം നിങ്ങൾ റീൽ ഉണ്ടാക്കുന്ന തിരക്കിലാണ്. എത്ര അറപ്പുളവാക്കുന്നതെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. നാണമുണ്ടോ! കാഴ്ചക്കാർക്ക് വേണ്ടി നിങ്ങളുടെ കുട്ടിയെ ബാത്ത്‌റൂമിൽ പൂട്ടിയിട്ടതാണോ? ഇത്രയും തരംതാഴരുത് എന്ന് ഒരു പടി കൂടി കടന്ന് മറ്റൊരു വിമര്‍ശനവും എത്തി. അതേസമയം, ചിലർ യു