മനില: തായ്‌ലന്‍ഡില്‍ കഴിഞ്ഞ മാസം അവസാനം നടന്ന അപകടത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 40 അടി നീളമുള്ള കണ്ടെയ്‌നര്‍ ലോറി റോഡിലേക്ക് മറിയുകയായിരുന്നു. ഫ്‌ളൈഓവറിലെ ചെറിയ വളവ് വളയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ആ സമയത്ത് സൈഡിലൂടെ പോകുന്ന ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. 

നിയന്ത്രണം വിട്ട് മറിഞ്ഞ കണ്ടെയ്‌നര്‍ ലോറിയുടെ അടിയില്‍പ്പെടാതെ ബൈക്ക് യാത്രികന്‍ രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. ലോറിയ്ക്ക് പിന്നിലൂടെ സഞ്ചരിച്ച മറ്റൊരു വാഹനത്തിന്റെ ഡാഷ് ബോര്‍ഡ് ക്യാമറയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.