ട്വിറ്ററില്‍ സജീവമാണ് വ്യവസായി ആനന്ദ് മഹീന്ദ്ര. സമൂഹിക രാഷ്ട്രീയ കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കാറുള്ള അദ്ദേഹം ഇത്തവണ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ആരുടെയും കണ്ണിനെ ഈറനണിയിക്കാന്‍ പോന്നതാണ്. 

Read More : 'നിങ്ങൾ ഇന്ത്യക്കാരനാണെങ്കിൽ ആയുധമേന്തിവരുന്ന അക്രമകാരികളെ സഹിക്കേണ്ടതില്ല'; ജെഎന്‍യു ആക്രമണത്തിനെതിരെ ആനന്ദ് മഹീന്ദ്ര

അംഗപരിമിതനായ വ്യക്തിയുടെ സാഹസിക പ്രകടനത്തിന്‍റെ വീഡിയോയാണ് അത്. പതാകക്ക് സമാനമായ വസ്ത്രം ധരിച്ച അയാള്‍ കുത്തി നിര്‍ത്തിയ വടിയില്‍ കയറി മുകളില്‍ പതാക പോലെ നില്‍ക്കുന്നതാണ് വീഡിയോ.

"

റിപ്പബ്ലിക് ദിനമായ ഇന്നലെ പകര്‍ത്തിയ വീഡിയോ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ ഇന്നാണ് പങ്കുവച്ചത്. മുപ്പതിനായിരത്തിലേറെ പേരാണ് ഇതുവരെ വീഡിയോ കണ്ടത്. കമന്‍റില്‍ നിരവധി പേരാണ് ആ സാഹസികനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 

Read More:'ഇത് കണക്കിലെ മാജിക്'; ഒൻപതിന്റെ ഗുണനപട്ടിക എളുപ്പമാക്കി അധ്യാപിക; അഭിനന്ദനവുമായി ഷാരൂഖും ആനന്ദ് മഹീന്ദ്രയും