ചിലിവിഷന്‍ റിപ്പോര്‍ട്ടര്‍ നിക്കോളാസ് ക്രൂമിനാണ് വിചിത്രമായ അനുഭവം ഉണ്ടായത്. 

സാന്‍റിയാഗോ: വളരെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ സംസാരം. ഒരു ടിവി റിപ്പോര്‍ട്ടറുടെ ഇയര്‍ഫോണ്‍ ലൈവില്‍ 'മോഷ്ടിച്ചു' അതും മോഷണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍. മോഷ്ടിച്ചത് ഒരു തത്തയാണ്.

ചിലിയിലാണ് സംഭവം. ചിലിവിഷന്‍ റിപ്പോര്‍ട്ടര്‍ നിക്കോളാസ് ക്രൂമിനാണ് വിചിത്രമായ അനുഭവം ഉണ്ടായത്. ചാനലിലെ ഒരു വാര്‍ത്ത പരിപാടിയില്‍ ചിലിയിലെ ചില പ്രദേശങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന മോഷണങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു നിക്കോളാസ് ക്രൂമി.

പെട്ടെന്നാണ് ഇദ്ദേഹത്തിന്‍റെ ചുമലില്‍ ഒരു തത്ത വന്നിരുന്നത്. പെട്ടെന്ന് അത് ഒരു സര്‍പ്രൈസ് ആയെങ്കിലും. അപ്പോള്‍ തന്നെ നിക്കോളാസിന്‍റെ കാതിലെ ഇയര്‍ പീസ് കൊത്തിയെടുത്ത് തത്ത പറന്നു. ടിവി ക്രൂ പക്ഷിയെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇയര്‍പീസ് തത്ത ഉപേക്ഷിച്ചു. ഇതിനകം വീഡിയോ ആഗോളതലത്തില്‍ തന്നെ വൈറലായി മാറിയിട്ടുണ്ട്.

Scroll to load tweet…

'കുട്ടിയായിരിക്കുമ്പോള്‍ ഇങ്ങനെ ചെയ്യാത്തവര്‍ ആരുണ്ട്'; രസകരമായ വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായി ശക്തമായ ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങള്‍...