ഇത്രയധികം പേര്‍ കാണാൻ ഇതിലെന്താണുള്ളതെന്ന് ഒരുപക്ഷേ ചിലര്‍ ചിന്തിക്കാം. എന്നാല്‍ ഇങ്ങനെയുള്ള ഏറ്റവും ലഘുവായ കാഴ്ചകള്‍ പകര്‍ന്നുനല്‍കുന്ന ചെറിയ സന്തോഷങ്ങള്‍ക്ക് സത്യത്തില്‍ വലിയ 'ഡിമാൻഡ്' ഉണ്ടെന്ന് വേണം പറയാൻ.

ഓരോ ദിവസവും രസകരമായ എത്രയോ വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ട വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാരേറെയാണ്. പ്രത്യേകിച്ച് കുട്ടികളാണിവയുടെ കാഴ്ചക്കാര്‍ എന്നുതന്നെ പറയാം. എന്നാല്‍ കുട്ടികള്‍ മാത്രമൊന്നുമല്ല, മുതിര്‍ന്നവരും ഇവയെല്ലാം ആസ്വദിക്കാറുണ്ടെന്നതാണ് സത്യം. പലപ്പോഴും സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്ന ഇങ്ങനെയുള്ള വീഡിയോകളുടെ കീഴില്‍ വരുന്ന കമന്‍റുകള്‍ നോക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും.

ഇപ്പോഴിതാ സമാനമായ രീതിയില്‍ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയും സമ്പാദിച്ച് സോഷ്യല്‍ മീഡിയയില്‍ മുന്നേറുകയാണൊരു ചെറുവീഡിയോ. ഇത്രയധികം പേര്‍ കാണാൻ ഇതിലെന്താണുള്ളതെന്ന് ഒരുപക്ഷേ ചിലര്‍ ചിന്തിക്കാം. എന്നാല്‍ ഇങ്ങനെയുള്ള ഏറ്റവും ലഘുവായ കാഴ്ചകള്‍ പകര്‍ന്നുനല്‍കുന്ന ചെറിയ സന്തോഷങ്ങള്‍ക്ക് സത്യത്തില്‍ വലിയ 'ഡിമാൻഡ്' ഉണ്ടെന്ന് വേണം പറയാൻ.

ഒരു നിമിഷത്തേക്ക് കുസൃതികള്‍ കൊണ്ട് നിറഞ്ഞ കുട്ടിക്കാലത്തേക്ക് പോയിവരാനും, ആ ഓര്‍മ്മകള്‍ ഓര്‍ത്ത് രസിക്കാനുമെല്ലാം സഹായിക്കും ഈ വീഡിയോ. കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ എത്ര കണ്ടാലും രസം തീരാതെ പിന്നെയും കാണണമെന്ന് ആവശ്യപ്പെടാം. 

ഒരു പൂച്ച കോണ്‍ക്രീറ്റ് മതിലിലൂടെ ഉരസി താഴേക്ക് വരുന്നതാണ് ആകെ വീഡിയോയിലുള്ളത്. ഇതുതന്നെ പൂച്ച ആവര്‍ത്തിക്കുന്നു. രസകരമായൊരു കളിയായി ഇതില്‍ മുഴുകിയിരിക്കുകയാണ് പൂച്ച. എത്ര ചെറിയ ലോകവും, ചെറിയ സന്തോഷങ്ങളുമെന്ന് ഒരു നിമിഷം നമ്മെക്കൊണ്ട് ചിന്തിപ്പിക്കാവുന്ന ദൃശ്യം. ചെറുപ്പത്തില്‍ ഇങ്ങനെ കളിച്ചിട്ടില്ലാത്തവര്‍ തന്നെ കുറവായിരിക്കും. അതിനാല്‍ തന്നെ വീഡിയോയ്ക്ക് താഴെ 'നൊസ്റ്റാള്‍ജിയ' കുറിച്ചവരും കുറവല്ല.

എഴുപത് ലക്ഷത്തിലധികം പേരാണ് സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യം വരുന്ന ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ഈ കാഴ്ചയ്ക്ക് ധാരാളം പേര്‍ നന്ദി അറിയിച്ചിട്ടുമുണ്ട്. 

രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- കൊച്ചുപെണ്‍കുട്ടിയോട് ആനയുടെ പ്രതികരണം; രസകരമായ വീഡിയോ