'നോമ്പു തുറക്കാന്‍ സമയമായപ്പോള്‍ ഞാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് ചെന്ന് എയർഹോസ്റ്റഴ്സിനോട് ഒരു ഒരു കുപ്പി വെള്ളം ആവശ്യപ്പെട്ടു'.
ജാതിയുടേയും മതത്തിന്‍റേയും പേരില്‍ പരസ്പരം പോരടിക്കുന്ന ആളുകള്‍ക്കൂടിയുള്ള ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എങ്കിലും കരുണയും മനുഷ്യത്വം വറ്റിയിട്ടില്ലെന്ന് തെളിയിക്കുന്ന ചില സന്ദര്‍ഭങ്ങളെങ്കിലും എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. വിമാന യാത്രയ്ക്കിടെ നടന്ന അത്തരത്തിലൊരു സംഭവം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുകയാണ് ഒരു യാത്രക്കാരന്‍.
നോമ്പു തുറക്കാനായി ഒരു കുപ്പി വെള്ളം ചോദിച്ചപ്പോള്‍ പകരം സാന്‍റ് വിച്ചടക്കം തന്ന് സഹായിച്ച എയര്‍ ഹോസ്റ്റസിനെ കുറിച്ചുള്ള ഒരു വിമാന യാത്രികന്‍റെ ട്വീറ്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. റിഫത് ജാവേദ് എന്ന മാധ്യമ പ്രവര്‍ത്തകനാണ് കുറിപ്പ് ട്വിറ്ററില്‍ പങ്കുവെച്ചത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ഖൊരക് പൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
കുറിപ്പ് ഇങ്ങനെ
നോമ്പു തുറക്കാന്‍ സമയമായപ്പോള്‍ ഞാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് ചെന്ന് എയർഹോസ്റ്റഴ്സിനോട് ഒരു ഒരു കുപ്പി വെള്ളം ആവശ്യപ്പെട്ടു. അവര്‍ എനിക്ക് ചെറിയ ബോട്ടില്‍ വെള്ളം തന്നു. ഞാന്‍ ഫാസ്റ്റിങ്ങിലാണെന്നും ഫാസ്റ്റിങ് അവസാനിപ്പിക്കാന്‍ ഒരു ബോട്ടില്‍ കൂടി ആവശ്യമാണെന്നും പറഞ്ഞു. ഉടനെ നിങ്ങളെന്തിനാണ് സീറ്റില്‍ നിന്നും എഴുന്നേറ്റ് വന്നതെന്നും തിരികെ പോയിരിക്കാനും അവര്‍ എന്നോട് ആവശ്യപ്പെട്ടു.
അല്‍പ്പ സമയത്തിനകം ബോട്ടിലില്‍ വെള്ളവും അവര്‍ രണ്ട് സാന്‍വിച്ചുമായി എന്‍റെയരികിലെത്തി. ഇനിയെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയാന്‍ മടികാണിക്കരുതെന്നും പറഞ്ഞു. തനിക്ക് മറ്റൊന്നും ആവശ്യമുണ്ടായിരുന്നില്ലെന്നും.അവരുടെ പെരുമാറ്റം ഹൃദയം നിറയ്ക്കുന്നതായിരുന്നെന്നുമായിരുന്നു കുറിപ്പ്.
മഞ്ജുള എന്നാണ് എയര്‍ഹോസ്റ്റഴ്സിന്‍റെ പേരെന്നും റിഫത് ജാവേദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്. മനുഷ്യന്മാര്‍ മതത്തിന്‍റെ പേരില്‍ പരസ്പരം പോരടിക്കുമ്പോള്‍ സ്നേഹപൂര്‍ണമായ പ്രവര്‍ത്തികൊണ്ട് കൈയ്യടിനേടിയ എയര്‍ ഹോസ്റ്റഴ്സിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് |
