കോയമ്പത്തൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് ചാടിക്കയറവെ ട്രാക്കിനുള്ളിലേക്ക് വീഴാന്‍ പോയ യാത്രികനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇന്നലെ (ഓക്ടോബര്‍ 26)ആണ് അപകടത്തില്‍ നിന്ന് യാത്രികനെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തിയത്. 

വീഡിയോയില്‍ കാണുന്നത് ഇങ്ങനെയാണ്- തിരക്കില്ലാത്ത പ്ലാറ്റ്ഫോമിലൂടെ വേഗത്തില്‍ പോകുന്ന ട്രെയിനിനരികിലേക്ക് രണ്ട് പേര്‍ വരുന്നു. അതില്‍ ഒരാള്‍ ട്രെയിനിന് ഉള്ളിലേക്ക് ചാടി കയറി. പുറത്തേക്ക് വീഴാന്‍ പോയ യാത്രികനെ കുറച്ചകലെ നിന്നിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഓടിയെത്തി ട്രെയിനിന് ഉള്ളിലേക്ക്  തന്നെ തള്ളിയിട്ടു.

ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍റെ ജാഗ്രതയും സമയോചിതമായ ഇടപെടലും ഒന്നുകൊണ്ട് മാത്രമാണ് യാത്രികന്‍റെ ജീവന്‍ തരിച്ച് കിട്ടിയത്. റെയില്‍ വേസ്റ്റേഷനിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ രക്ഷപ്പെടുത്തല്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.