സാനിയ മിര്‍സ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മകനൊപ്പമുള്ള ചിത്രം വൈറലാകുന്നു
സെലിബ്രൈറ്റികളുടെ കുട്ടികള്‍ സോഷ്യല്‍ മീഡിയയ്ക്ക് എന്നും പ്രിയപ്പെട്ടവരാണ്. ബോളീവുഡ് താരങ്ങളുടേയും സ്പോര്‍ട്സ് താരങ്ങളുടേയുമെല്ലാം മക്കള്‍ക്കും അവരുടെ കുറുമ്പുകള്‍ക്കും ആരാധകര്‍ ഏറെയാണ്. സെലിബ്രൈറ്റി കുട്ടികളില്‍ ഏറെ ശ്രദ്ധ നേടുന്നത് സിവ ധോണിയാണ്. ധോണിയും ഭാര്യ സാക്ഷിയും സിവയുടെ കുസൃതികളും കുറുമ്പുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ആ നിരയിലേക്ക് പുതിയൊരാള്‍കൂടി എത്തിയിരിക്കുകയാണ്. ടെന്നീസ് താരം സാനിയ മിര്‍സയുടേയും പാക് ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിന്‍റേയും മകന്‍ ഇഷാന്‍ മിര്‍സ മാലിക്കാണ് ആ താരം. സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച മകന്‍റെ ചിത്രം നിരവധിപ്പേരാണ് ഏറ്റെടുത്തിരിക്കുന്നത്. 'ഏറ്റവും സുന്ദരമായ ചിത്രം. നീയാണ് എന്നും എന്‍റെ ഏറ്റവും പ്രിയപ്പെട്ടയാള്‍' എന്നാണ് ചിത്രത്തിന് സാനിയ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
ഏതായാലും ഇഷാന്‍ മിര്‍സ മാലിക്കിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റായിരിക്കുകയാണ്. 2018 ഒക്ടോബര്‍ 30-തിനായിരുന്നു സാനിയയ്ക്ക് മകന്‍ പിറന്നത്. 2017 ഒക്‌ടോബര്‍ മുതല്‍ കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് താരം കൂടിയായ സാനിയ മിര്‍സ. 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ കോര്‍ട്ടില്‍ തിരിച്ചെത്തുമെന്ന് സാനിയ പ്രഖ്യാപിച്ചിട്ടുണ്ട്.
