പല സേവ് ദി ഡേറ്റ് വീഡിയോകളും ആശയങ്ങളിലെ പുതുമ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കൈയ്യടി നേടുന്നത്

വിവാഹത്തോടനുബന്ധിച്ച് സേവ് ദി ഡേറ്റ് വീഡിയോ ചെയ്യുന്നത് ഇന്ന് സര്‍വ്വസാധാരണമായി മാറിയിരിക്കുകയാണ്. പല സേവ് ദി ഡേറ്റ് വീഡിയോകളും ആശയങ്ങളിലെ പുതുമ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കൈയ്യടി നേടുന്നത്. തൃശൂര്‍ പൂരത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശിയായ ശ്രുതിയുടേയും ആലുവ സ്വദേശി കൃഷ്ണയുടേയും സേവ് ദി ഡേറ്റ് വീഡിയോയാണ് പൂരത്തിനിടെ ചിത്രീകരിച്ചത്. വരിവരിയായി നില്‍ക്കുന്ന കൊമ്പന്മാരും വെടിക്കെട്ടും മേളവുമെല്ലാമായി ഒരു അഡാര്‍ സേവ് ദി ഡേറ്റ് വീഡിയോ. പൂരത്തിന്‍റെ മനോഹാരിതയും കൂടിയായപ്പോള്‍ സംഗതി കളറായിട്ടുണ്ട്. 

വീഡിയോ കാണാം