ട്രെയിനിൽ ഇരുന്നുറങ്ങുന്ന അമ്മയ്ക്ക് താങ്ങായി നിൽക്കുന്ന മകന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. നല്ല തിരക്കുള്ള ട്രെയിനിൽ ഇരുന്ന് ഉറങ്ങുന്ന അമ്മ ചെരിഞ്ഞ് വീഴാതിരിക്കാൻ തന്റെ മാറോട് ചേർത്ത് പിടിച്ചിരിക്കുകയാണ് മകൻ. അമ്മയോടുള്ള ഈ മകന്റെ സ്നേഹത്തിനും കരുതലിനും മുന്നിൽ മുട്ടുകുത്തുകയാണ് സോഷ്യൽമീഡിയയിപ്പോൾ. 

ട്രെയിനിലെ സഹയാത്രികൻ പകർത്തിയ ദൃശ്യങ്ങൾ ചൈനീസ് ദിനപത്രമായ ചൈനീസ് ഡെയ്ലിയാണ് ട്വീറ്ററിലൂടെ പങ്കുവച്ചത്. ഇതുവരെ മൂപ്പത്തിനാലായിരം പേരാണ് വീഡിയോ കണ്ടത്. അമ്മയെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ആ മകനെ 'നല്ല കുട്ടി' എന്ന് വിളിച്ച് ആളുകൾ അഭിനന്ദിക്കുകയാണ്.