Asianet News MalayalamAsianet News Malayalam

കാഴ്ചയില്ലാത്ത വയോധികന്റെ കൈപിടിച്ച് സുപ്രിയ; കൈയടിച്ച് സോഷ്യല്‍ മീഡിയ

കുരിശുകവല ആറ്റിന്‍കര ഇലക്ട്രോണിക്‌സിലെ ജീവനക്കാരനായ ജോഷ്വായാണ് ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
 

Supriya helping  blindman video goes viral
Author
Thiruvalla, First Published Jul 9, 2020, 11:05 AM IST

തിരക്കേറിയ റോഡില്‍ ബുദ്ധിമുട്ടിയ കാഴ്ചയില്ലാത്ത വയോധികനെ ബസില്‍ കയറാന്‍ സഹായിച്ച സുപ്രിയക്ക് കൈയടിച്ച് സോഷ്യല്‍മീഡിയ. വാഹനങ്ങള്‍ ചീറിപ്പായുന്ന തിരുവല്ല കുരിശുകവലയില്‍ സഹായിക്കാനാളില്ലാതെ കുടുങ്ങിയ കാഴ്ചയില്ലാത്ത വയോധികനെ സുപ്രിയ സഹായിക്കുന്ന വീഡിയ ലക്ഷങ്ങളാണ് ഫേസ്ബുക്കില്‍ കണ്ടത്. 

തിരുവല്ലയിലെ ടെക്‌സ്‌റ്റൈല്‍സില്‍ ജോലി ചെയ്യുന്ന സുപ്രിയ ജോലി കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് വയോധികനെ കണ്ടത്. വയോധികന് കാഴ്ചയില്ലെന്ന് മനസ്സിലായതോടെ സുപ്രിയ ഓടി വയോധികനടുത്തെത്തി. മഞ്ഞാടിയിലേക്ക് പോകാനാണ് കാത്തുനില്‍ക്കുന്നതെന്ന് അറിയിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ബസ് കൈകാണിച്ച് നിര്‍ത്തിച്ച് വയോധികനെ ബസില്‍ കയറ്റി. വയോധികനെ കയറ്റുന്നതുവരെ കെഎസ്ആര്‍ടിസി ബസും കാത്തുനിന്നു. 

കുരിശുകവല ആറ്റിന്‍കര ഇലക്ട്രോണിക്‌സിലെ ജീവനക്കാരനായ ജോഷ്വായാണ് ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.  വീഡിയോ ഇത്രത്തോളം വൈറലാകുമെന്ന് ആരും കരുതിയില്ല. സഹപ്രവര്‍ത്തക ഫോണ്‍ ചെയ്ത് പറഞ്ഞപ്പോഴാണ് വീഡിയോയുടെ കാര്യ സുപ്രിയ അറിയുന്നത്. ഭര്‍ത്താവ് അനൂപിന്റെ ഫോണില്‍നിന്ന് സുപ്രിയ  ദൃശ്യങ്ങള്‍ കണ്ടു. 

ദൃശ്യങ്ങള്‍ ഇങ്ങനെ വൈറലാകുമെന്ന് കരുതിയില്ലെന്ന് സുപ്രിയ പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അറിഞ്ഞില്ല. പ്രായമായ ഒരാള്‍ റോഡില്‍ നിന്ന് ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ ഓടിയെത്തിയതാണ്. അദ്ദേഹത്തിന് വേണ്ടി കെഎസ്ആര്‍ടിസി ബസും കുറച്ച് നേരം കാത്തുനിന്ന് സഹായിച്ചു. ദൃശ്യങ്ങള്‍ രണ്ടാമതും കണ്ടപ്പോള്‍ സങ്കടമായെന്നും സുപ്രിയ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. യാദൃഛികമായാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ഇത്രയും വൈറലാകുമെന്ന് വിചാരിച്ചില്ലെന്നും ജോഷ്വായും പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios