സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോകള്‍ ഏറെയാണ് ഒരു കൂട്ടം പെണ്‍കുട്ടികളുടെ ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട വീഡിയോ ആപ്പ് ടിക്ടോക്കില്‍ ചിത്രീകരിച്ചതാണ് വീഡിയോ. അതിനാല്‍ തന്നെ ഏതോ വിദേശ രാജ്യത്തെ പെണ്‍കുട്ടികളാണെന്ന് വ്യക്തം.

വീഡിയോ തീര്‍ത്തും ലളിതമാണ്. മാജിക്ക് പോലെ തോന്നും രീതിയില്‍ ഒരു പെണ്‍കുട്ടി എന്തോ കാണിക്കുന്നു അത് വിശ്വസിക്കുന്ന ഒപ്പമുള്ള കൂട്ടുകാരികള്‍, ഒരാള്‍ മയങ്ങി വീഴുക കൂടി ചെയ്യുന്നു. ഈ പെണ്‍കുട്ടികളുടെ മുഖഭാവമാണ് ഇതിലെ പ്രധാന സംഗതി. എന്നാല്‍ ട്വിറ്ററില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ഇതിനെ മറ്റൊരു തരത്തിലാണ് വിലയിരുത്തിയത്, പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയക്കാരുടെ കാര്യമാണ് ഈ വീഡിയോയില്‍ എന്നാണ് ഒരു വിഭാഗത്തിന്‍റെ കണ്ടത്തല്‍.