ഇരയെ കൊന്ന് വായില്‍ കടിച്ചെടുത്ത് വലിച്ചുകൊണ്ടുപോകുന്ന കടുവയുടെ ദൃശ്യം ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ സുശാന്ദ നന്ദയാണ് വീഡിയോ പങ്കുവച്ചത്. ഒരു പശുവിനെയാണ് കടുവ വലിച്ചുകൊണ്ടുപോകുന്നത്. ഇന്ന് പങ്കുവച്ച വീഡിയോ 3000 ലേറെ പേരാണ് കണ്ടത്. നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. ഒറ്റക്കാരണമേ ഉള്ളൂ, ഇത് രാജാവാണ് എന്നാണ് സുശാന്ദ വീഡിയോ പങ്കുവച്ച് കുറിച്ചത്.