ട്രെന്‍റാണ് ടിക് ടോകിനെ നയിക്കുന്നത്. അതല്ലെങ്കില്‍ ടിക് ടോകാണ് ഇപ്പോള്‍ ട്രന്‍റ് നിര്‍ണയിക്കുന്നത് എന്നും പറയാം. കുലുക്കി സര്‍ബത്തു മുതല്‍ ഫുല്‍ജാര്‍ സോഡ വരെയും നില്ല് നില്ല് എന്ന വഴിതടയില്‍ വീഡിയോ മുതല്‍ കരണത്തടി വീഡിയോ വരെയും ടിക് ടോക് ട്രെന്‍റാണ് കാണിച്ചു തന്നത്.

എന്നാല്‍ ഇന്നത്തെ ടിക് ടോക് ട്രന്‍റ് സ്കൂള്‍ തുറക്കലാണ്. സ്കൂള്‍ തുറക്കുന്ന ദിവസം ആദ്യമായി സ്കൂളില്‍ പോകുന്നവരും രണ്ട് മാസത്തെ അവധിക്ക് ശേഷം എത്തുന്നവരും വീഡിയോയില്‍ നിറയുന്നു. അതേസമയം സ്കൂളില്‍ പോകാന്‍ മടിച്ച് അമ്മയുടെ മടിയില്‍ തൂങ്ങുന്ന കുട്ടിക്കുറുമ്പന്‍മാരും ഇന്ന് ടിക് ടോക്കില്‍ താരമാവുകയാണ്.

വീഡിയോ

വീഡിയോകള്‍ പലതരം പുറത്തുവരുന്നതിനിടയില്‍ ഇടവേളയ്ക്ക് ശേഷം മാസായി സ്കൂളിലേക്ക് പോകുന്നവരാണ് ടിക് ടോക് ഹീറോകള്‍. മുത്തശ്ശിയുടെ കാല്‍ തൊട്ട് ആദ്യമായി സ്കൂളിലേക്ക് പോകുന്നവരുടെ ദൃശ്യങ്ങളും വൈറലാവുകയാണ്. 

വീ‍ഡിയോ