മുംബൈയിലെ തിരക്കേറിയ റോഡിൽ എസ്.യു.വി.യുടെ സൺറൂഫിൽ ഇരുന്ന് യാത്ര ചെയ്ത യുവതികളുടെ വീഡിയോ വൈറലായി. റോഡ് സുരക്ഷാ നിയമങ്ങൾ കാറ്റിൽപ്പറത്തിയുള്ള ഈ അപകടകരമായ പ്രവൃത്തി സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. 

മുംബൈ: തിരക്കേറിയ നഗരവീഥിയിൽ സൺറൂഫിൽ കയറി ഇരുന്ന് യാത്ര ചെയ്യുന്ന യുവതികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. റോഡ് സുരക്ഷാ നിയമങ്ങളോടുള്ള പുച്ഛത്തോടെ ആയിരുന്നു തിരക്കേറിയ നഗരത്തിലൂടെയുള്ള യുവതികളുടെ കാട്ടിക്കൂട്ടൽ. വീഡിയോ കണ്ടവരിൽ പലരും ചോദിക്കുന്നത് ഇവർക്കിത് എന്തിന്റെ കേടാണെന്നാണ്. മുംബൈയിലെ ഓബറോയ് മാളിന് സമീപത്ത് നിന്നുള്ള ദൃശ്യങ്ങളാണ് റെഡ്ഡിറ്റിൽ 'r/IndianCivicFails'പങ്കുവെച്ചത്.

'സൺറൂഫ് ജിപ്‌സിയായി മാറിട എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വൈകുന്നേര സമയത്തെ ഗതാഗതക്കുരുക്കിനിടെ, ഒരു എസ്.യു.വി.യുടെ സൺറൂഫിൽ രണ്ട് യുവതികൾ എഴുന്നേറ്റിരുന്ന് യാത്ര ആസ്വദിക്കുന്നതാണ് ദൃശ്യങ്ങളിൽ നിയമങ്ങൾ കാറ്റിൽ പറത്തിയായിരുന്നു ഇവരുടെ യാത്ര. ദൃശ്യത്തിൽ, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെയും കാണാം. ഒരു ഫ്രെയിമിൽ നിരവധി ഗതാഗത നിയമലംഘനങ്ങൾ നടന്നതിലുള്ള അമ്പരപ്പായിരുന്നു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ചത്. ഇവരൊക്കെ എന്താണ് ചിന്തിക്കുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം.

മറ്റുള്ള റെഡ്ഡിറ്റ് ഉപയോക്താക്കളും പൊതു സുരക്ഷാ നിയമങ്ങളോടുള്ള ഈ അനാസ്ഥയിൽ പ്രതിഷേധം അറിയിച്ചു. ഇത്തരം പ്രവർത്തികൾ അവർക്ക് മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാർക്കും അപകടമുണ്ടാക്കുമെന്ന് പലരും ചൂണ്ടിക്കാട്ടി. ഇത്രയും പരിഷ്കൃതരായ ആളുകൾ ഇത്രയും മോശമായി പെരുമാറുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല എന്നതാണ് അതിശയകരം മറ്റൊരു ഉപയോക്താവ് പ്രതികരിച്ചു. വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞ് അധികൃതർ ഉടൻ നടപടിയെടുക്കണമെന്ന് കമൻ്റ് സെക്ഷനിലെ നിരവധി ഉപയോക്താക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.