ലക്ഷങ്ങളുടെ നഷ്ടമാണ് സർക്കാറിനുണ്ടായത്.  വീഡിയോ വൈറലായതിനെ തുടർന്ന് നാട്ടുകാർക്കെതിരെ സോഷ്യൽമീഡിയയിൽ വിമർശനമുയർന്നു

പട്ന: നിർമാണം നടക്കുന്ന മൂന്ന് കിലോമീറ്റർ റോഡിലെ കോൺക്രീറ്റ് കോരിയെടുത്ത് നാട്ടുകാർ. ബിഹാറിലാണ് സംഭവം. ജെഹനാബാദ് ജില്ലയിലെ ഔദാൻ ബിഘ എന്ന ഗ്രാമത്തിലുള്ളവരാണ് റോഡിൽ നിന്ന് കോൺക്രീറ്റ് കോരിയെടുത്ത് ഒഴിവാക്കിയത്. റോഡിലിട്ട കോൺക്രീറ്റടക്കം നാട്ടുകാർ വാരിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായി. റോഡ് പണി നടക്കുന്നതിനിടെ കോൺക്രീറ്റും മണലും മെറ്റലും നാട്ടുകാർ കുട്ടയിലാക്കി ചുമന്ന് കൊണ്ടുപോയി. ലക്ഷങ്ങളുടെ നഷ്ടമാണ് സർക്കാറിനുണ്ടായത്. വീഡിയോ വൈറലായതിനെ തുടർന്ന് നാട്ടുകാർക്കെതിരെ സോഷ്യൽമീഡിയയിൽ വിമർശനമുയർന്നു. ഇത്തരം ആളുകൾ താമസിക്കുന്നിടത്ത് എങ്ങനെയാണ് വികസനമുണ്ടാകുകയെന്ന് സോഷ്യൽമീഡിയ ഉപയോക്താക്കൾ ചോദിച്ചു.

Scroll to load tweet…

ജില്ലാ ആസ്ഥാനത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്നതാണ് റോഡ്. മുഖ്യമന്ത്രിയുടെ വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം ആരംഭിച്ചത്. രണ്ട് മാസം മുമ്പ് ആര്‍ജെ‌ഡി എംഎല്‍എ സതീഷ് കുമാറാണ് റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്തത്. റോഡ് പണി ഭാഗികമായി പൂര്‍ത്തിയാകാനിരിക്കെയാണ് നാട്ടുകാരില്‍ ചിലര്‍ കോൺക്രീറ്റടക്കം മോഷ്ടിച്ചുകൊണ്ട് പോയതെന്ന് എംഎൽഎ സതീഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ റോഡ് മോഷ്ടിച്ചതല്ലെന്നും കോണ്‍ക്രീറ്റ് മറ്റൊരിടത്തേക്ക് മാറ്റിയിടുകയാണെന്നും കമന്‍റുകളുണ്ട്. പഞ്ചായത്തുമായി നാട്ടുകാര്‍ക്കുണ്ടായ പ്രശ്നത്തെ തുടര്‍ന്നാണ് സംഭവമെന്നും പറയുന്നു.