Asianet News MalayalamAsianet News Malayalam

വിമാനത്തിന്റെ ടോയ്ലെറ്റിൽ ലൈംഗികബന്ധത്തിലേർപ്പെട്ട് ദമ്പതികൾ, ഇരുവരെയും ഇറക്കിവിട്ടു, വീഡിയോ വൈറൽ

വിമാനത്തിന്റെ ശുചിമുറിയിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ദമ്പതികളെ വിമാനത്തിൽനിന്ന് പുറത്താക്കി. 

Viral video Couple caught having sex in toilet of Spain-bound flight deboarded ppp
Author
First Published Sep 13, 2023, 10:55 PM IST

വിമാനത്തിന്റെ ശുചിമുറിയിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ദമ്പതികളെ വിമാനത്തിൽനിന്ന് പുറത്താക്കി. യുകെയിലെ ലൂട്ടണിൽ നിന്ന് ഐബിസയിലേക്കുള്ള ഈസിജെറ്റ് വിമാനത്തിലായിരുന്നു സംഭവം. ഇൻഡിപെൻഡന്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.   ശുചിമുറിയിൽ സെക്സ് ചെയ്യുന്നതായി മനസിലാക്കിയ ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് വാതിൽ തുറക്കുകയായിരുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച ഒരു വീഡിയോ ട്വിറ്ററിൽ പ്രചരിക്കുകയാണ്.  

സെപ്തംബർ എട്ടിന് നടന്ന സംഭവത്തിന്റെ 37 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയാണ് ട്വിറ്ററിൽ വൈറലായത്. ഇതിനോടകം അഞ്ച് ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.   വീഡിയോയിൽ കാണുന്നത് പോലെ, ഫ്ലൈറ്റ് അറ്റൻഡന്റ് ടോയ്‌ലറ്റിന് മുന്നിൽ കാത്തിരുന്നു,    മുന്നറിയിപ്പില്ലാതെ വാതിൽ തുറക്കുന്നു. പിന്നീടുള്ള കാഴ്ച കണ്ട് അറ്റൻഡന്റും സഹയാത്രികരും ഞെട്ടിത്തരിച്ചുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. 

വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, ഈസിജെറ്റിന്റെ വക്താവ് സംഭവം സ്ഥിരീകരിച്ചതായും ദി ഇൻഡിപെൻഡന്റ് റിപ്പോർട്ടിൽ പറയുന്നു.  'സെപ്തംബർ എട്ടിന് ലൂട്ടണിൽ നിന്ന് ഐബിസയിലേക്കുള്ള ഈ വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാരുടെ മോശം പെരുമാറ്റം കാരണം അവിടെ എത്തിയപ്പോൾ പൊലീസിൽ പരാതി നൽകിയെന്നാണ് ഈസിജെറ്റ് സ്ഥിരീകരിക്കുന്നത്. അതേസമയം, ദമ്പതികൾക്കെതിരെ എന്തെങ്കിലും നിയമ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വിവരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Read more: വിമാനയാത്രയില്‍ ഒപ്പം ഇരുന്ന നായയുടെ കൂർക്കംവലി അസ്വസ്ഥതയുണ്ടാക്കി; ടിക്കറ്റ് കാശ് തിരികെ വേണമെന്ന് ദമ്പതികള്‍

അതേസമയം, വിമാന യാത്രക്കിടെ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതിയുമായി അടുത്തിടെ യുവതി രം​ഗത്തെത്തിരുന്നു. ശനിയാഴ്ച മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള രാത്രി യാത്രയിലാണ് താൻ അതിക്രമത്തിനിരയായതെന്ന് യുവതി പൊലീസിൽ പരാതിപ്പെട്ടു. ക്യാബിൻ ലൈറ്റുകൾ ഡിം ചെയ്തപ്പോൾ പുരുഷ യാത്രക്കാരൻ ബോധപൂർവം ശരീരത്തിൽ സ്പർശിച്ച് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഇവർ പറഞ്ഞു. പരാതിയെ തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഇയാളെ ഗുവാഹത്തി പൊലീസിന് കൈമാറിയതായും എയർലൈൻ അധികൃതർ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിമാനയാത്രക്കിടെ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അഞ്ചാമത്തെ സംഭവമാണിത്. 

Follow Us:
Download App:
  • android
  • ios