Asianet News MalayalamAsianet News Malayalam

ഉറുമ്പുകളുടെ സ്വർണ്ണക്കടത്ത്; എങ്ങോട്ടാ കൊണ്ടുപോയത്? വൈറലായി വീഡിയോ

ഐഎഫ് എസ് ഉദ്യോ​ഗസ്ഥനായ സുശാന്ത് നന്ദയാണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

viral video in social media of ants
Author
Delhi, First Published Jun 30, 2022, 2:43 PM IST

ദില്ലി: ഒരു 'സ്വർണക്കടത്ത് വീഡിയോ' ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ (Viral in social media) വൈറലായിക്കൊണ്ടിരിക്കുന്നത്. സ്വർണ നിറമുള്ള ഒരു മാല കടത്തിക്കൊണ്ടു പോകുകയാണ് ഒരു കൂട്ടം ഉറുമ്പുകൾ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോക്ക് നിരവധി രസകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഐഎഫ് എസ് ഉദ്യോ​ഗസ്ഥനായ സുശാന്ത് നന്ദയാണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'കുഞ്ഞു സ്വർണക്കടത്തുകാർ, ഏത് ഐപിസി സെക്ഷനിൽ ഉൾപ്പെടും?' എന്ന തലക്കെട്ടോടെയാണ് ജൂൺ 28 ന് അദ്ദേഹം വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഒരുമിച്ച് നിന്നാൽ അസാധ്യമായി ഒന്നുമില്ലെന്നാണ് ഈ കുഞ്ഞുറുമ്പുകളുടെ പ്രവർത്തിയിലൂടെ വ്യക്തമാകുന്നതെന്നാണ് ചിലരുടെ പ്രതികരണം. വീഡിയോ പങ്കുവെച്ച് വളരെപെട്ടെന്ന് സമൂഹമാധ്യങ്ങളിൽ വൈറലായി മാറി. അതേ സമയം പഴയ വീഡിയോ ആണിതെന്നും ചിലർ പ്രതികരിക്കുന്നുണ്ട്.

 

Follow Us:
Download App:
  • android
  • ios