ലോറിയിൽ നിന്നും ക്ലീനർ ലോറിക്ക് മുകളില്‍ കയറി ലോഡില്‍ നിന്നും കരിമ്പ് താഴേയ്ക്കിട്ടതും കുട്ടിയാന കരിമ്പിനടുത്തേക്ക് എത്തുന്നതും തിന്നുന്നതും വീഡിയോയില്‍ ഉണ്ട്.

രിമ്പ് ലോറി തടഞ്ഞ് നിര്‍ത്തി കരിമ്പ് വാങ്ങി ആനയും കുട്ടിയാനയും. ഈ വീഡിയോ അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനയുടെ ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് ഷെയർ ചെയ്തിരിക്കുന്നത്. 

ലോറിയിൽ നിന്നും ക്ലീനർ ലോറിക്ക് മുകളില്‍ കയറി ലോഡില്‍ നിന്നും കരിമ്പ് താഴേയ്ക്കിട്ടതും കുട്ടിയാന കരിമ്പിനടുത്തേക്ക് എത്തുന്നതും തിന്നുന്നതും വീഡിയോയില്‍ ഉണ്ട്. മൈസൂര്‍ ഹൈവേയില്‍ നിന്നാണ് ഈ കാഴ്ച എന്നാണ് റിപ്പോര്‍ട്ട്. 

ആന ലോറി തടഞ്ഞതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതോടെ മറ്റ് വാഹനങ്ങളിലുള്ളവര്‍ ഇറങ്ങി ഈ റോഡ് തടയലിന്‍റെ വീഡിയോ പകര്‍ത്തി. ഇത്തരത്തില്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

വീഡിയോ പങ്കുവച്ച ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാന, ഇത് എന്ത് തരം ടാക്സാണ് എന്ന് ചോദിച്ചാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

Scroll to load tweet…

'പിടിച്ചാല്‍ പിടിവിടില്ല'; യുവതിയുടെ മുടിയിൽ കയറിപിടിച്ച് കുരങ്ങൻമാർ; വീഡിയോ 

ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകൾ ( Viral Video ) നാം കാണാറുണ്ട്. മൃ​ഗങ്ങളുടെ രസകരമായ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. കാടിന്റെയും വന്യജീവികളുടെയും വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്. മൃ​ഗങ്ങൾ ഇരതേടുന്നതും പരസ്പരം ആക്രമിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. 

ഇപ്പോഴിതാ പുതിയതായി ഒരു കുരങ്ങന്റെ വീഡിയോയാണ് വെെറലാകുന്നത്. ഒരു മൃഗശാലയിൽ കൂട്ടിനുള്ളിൽ കിടന്ന കുരങ്ങൻ കാഴ്ച്ചക്കാരിലൊരാളുടെ മുടി പിടിച്ച് വലിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. 

ടിക് ടോക്കിൽ ഷെയർ ചെയ്ത വീഡിയോയിൽ ഒരു പെൺകുട്ടി കൈയിൽ ഫോണുമായി കുരങ്ങന്റെ കൂടിന്റെ അടുത്തേക്ക് പോവുകയും കൂടിന്റെ കമ്പിയിൽ തൂങ്ങി പിടിച്ച് കിടന്ന കുരങ്ങൻ യുവതിയുടെ മുടിയിൽ പിടിക്കുന്നതുമാണ് വീഡിയോ. കുരങ്ങൻ യുവതിയുടെ മുടിയിൽ പിടിക്കുമ്പോൾ യുവതി നിലവിളിക്കുന്നത് വീഡിയോയിൽ കാണാം. കുരങ്ങൻ മുടിയിൽ നിന്നു പിടിവിടാൻ ഒരു യുവാവ് ടീ-ഷർട്ട് വീശുന്നതും വീഡിയോയിൽ കാണാം.

ആദ്യത്തെ കുരങ്ങന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും രണ്ടാമത്തെ കുരങ്ങൻ മുടിയിൽ പിടിക്കാൻ പോകുന്നതും വീഡിയോയിൽ കാണാം. വീഡിയോയുടെ അവസാനം യുവതി കുരങ്ങനിൽ‌ നിന്നു രക്ഷപ്പെടുന്നു. വീഡിയോ എവിടെ വച്ചാണ് എടുത്തതെന്ന് വ്യക്തമല്ല. മൃഗശാലയിലെ മൃഗങ്ങളുടെ കൂടുകളുടെ കമ്പികളിൽ തൊടരുതെന്ന് സന്ദർശകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

കുരങ്ങുകൾ കൂട്ടിലടക്കപ്പെടുന്നത് കാണുമ്പോൾ സങ്കടമുണ്ട്.. മൃഗങ്ങളോട് അർഹിക്കുന്ന രീതിയിൽ പെരുമാറുമ്പോൾ ഈ ലോകം നന്നാവും... എന്ന് ഒരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തു. യുവതി എന്തിനാണ് കുരങ്ങുകളെ ശല്യപ്പെടുത്തിയത്? എന്ന് മറ്റൊരാളും കമന്റ് ചെയ്തിട്ടുണ്ട്. യുവതി അത് അർഹിക്കുന്നു. ആ കുരങ്ങിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. വന്യമൃഗങ്ങളെ വഞ്ചിക്കുന്നത് നിർത്തുക. അവ കളിക്കാനുള്ള കളിപ്പാട്ടങ്ങളല്ല എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു.

YouTube video player

ചെറിയ ബോട്ടില്‍ വന്നിടിച്ച് കൂറ്റൻ തിമിംഗലം; വീഡിയോ

Rescue Video : അഞ്ചാം നിലയില്‍ നിന്ന് വീണ കുഞ്ഞിനെ നാടകീയമായി രക്ഷപ്പെടുത്തി 'ഹീറോ'