രാഹുല്‍ വയനാട്ടില്‍ വരുമോ ഇല്ലയോ എന്നതാണ് ചര്‍ച്ച. കഴിഞ്ഞ നാല് ദവസങ്ങളായി ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകളും നീക്കങ്ങളും നടന്നുവരികയുമാണ്. ഇതിനിടെ താരമാവുകയാണ് വയനാട് കല്‍പ്പറ്റ സ്വദേശിയായ ഒരു ബാലന്‍റെ വിഡിയോ.

'നിങ്ങളില്‍ പലരും മോഹന്‍ലാല്‍ വരുമോ ഇല്ലയോ എന്ന് സംശയിക്കുന്നുണ്ടാവും... പക്ഷേ മോഹന്‍ലാല്‍ വരും...!! വരില്ലേ...? അതോ ജോഷി ചതിക്കുമോ ആശാനേ......' കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ ഏകദേശം ഇങ്ങനെയാണ്. കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയിലെ ഈ രംഗം ഇന്ന് സോഷ്യല്‍മീഡിയയ ഏറ്റെടുത്തിരിക്കുന്നു.

രാഹുല്‍ വയനാട്ടില്‍ വരുമോ ഇല്ലയോ എന്നതാണ് ചര്‍ച്ച. കഴിഞ്ഞ നാല് ദവസങ്ങളായി ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകളും നീക്കങ്ങളും നടന്നുവരികയുമാണ്. ഇതിനിടെ താരമാവുകയാണ് വയനാട് കല്‍പ്പറ്റ സ്വദേശിയായ ഒരു ബാലന്‍റെ വിഡിയോ. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയല്ല.. സിദ്ദിഖ് തന്നെയാണെന്ന് കരഞ്ഞുകൊണ്ട് പറയുന്ന അമന്‍ റയാന്‍ എന്ന കുട്ടിയുടെ വീഡിയോ ആണ് വൈറലാകുന്നത്.

ആദ്യം മലപ്പുറത്ത് ആര് ജയിക്കുമെന്ന് അമ്മയുടെ ചോദ്യത്തിന് കുഞ്ഞാലിക്കുട്ടിയെന്ന് മറുപടി പറയുന്ന റയാന്‍ പൊന്നാനിയിലും കുഞ്ഞാലിക്കുട്ടി തന്നെയെന്ന് പറയുന്നു. ഇത് അമ്മ തിരുത്തിയപ്പോള്‍ എതിര്‍പ്പില്ലാതെ കേട്ടിരിക്കുന്ന റയാന്‍ വയനാട്ടിലെത്തിയപ്പോള്‍ വിട്ടുകൊടുത്തില്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയാണെന്ന് പറയുന്ന അമ്മയോട് കരഞ്ഞുകൊണ്ട് സിദ്ദിഖാണെന്ന് ഉറപ്പിക്കുന്നു റയാന്‍. ഏറെ ചിരി പടര്‍ത്തിയ വീഡിയോ കാണാം.

"