തിരുവനന്തപുരം: മണ്ണുമാന്താനും മരം പിഴുതുമാറ്റാനും  മാത്രമല്ല മതിലുചാടാനും ജെ സി ബിക്ക് അറിയാം. കെട്ടിടം പൊളിച്ചടുക്കുന്ന ജെ സി ബി  വളരെ ശ്രദ്ധയോടെ മതില്‍ ചാടിക്കടക്കുന്ന രസകരമായ വീഡിയോയാണ് ഇപ്പോള്‍ ടിക് ടോക്കില്‍ വൈറലാവുന്നത്.

കേടുപാടുകള്‍ കൂടാതെ വീടിന് മുമ്പിലെ ഒരു കൊച്ചുമതില്‍ വിദഗ്ധമായി ചാടിക്കടക്കുകയാണ് ജെ സി ബി. ഏല്‍പ്പിക്കുന്ന ജോലി വൃത്തിയായി ചെയ്ത് തീര്‍ക്കുന്ന ജെ സിബി യുടെ മതിലുചാട്ടവും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി.