Asianet News MalayalamAsianet News Malayalam

വാളും പരിചയുമായി സ്റ്റേജിലെത്തി, പാട്ട് വന്നതോടെ 'ഉണ്ണിയാർച്ച'യുടെ മൂഡ് മാറി, വൈറലായി വീഡിയോ...

സ്റ്റേജിലെത്തിയ കഥാപാത്രത്തിന് പുത്തൂരം വീട്ടിലെ പൂപോലഴകുള്ള പെണ്ണിന്റെ പേരാണ് ഉണ്ണിയാർച്ച എന്ന അകമ്പടിയായുള്ള പാട്ട് വന്നതോടെ ഉണ്ണിയാർച്ചയുടെ മൂഡ് മാറി

viral video of toddler denying to perform in stage went viral in no time etj
Author
First Published Mar 6, 2024, 2:41 PM IST

അരിമ്പൂർ: കുട്ടികളുടെ കലാപ്രകടനങ്ങൾ എന്നും രസകരമാണ്. അത്തരമൊരു രസകരമായ വീഡിയോ ആണ് അരിമ്പൂരിൽ നിന്ന് എത്തുന്നത്. അരിമ്പൂരിൽ നടന്ന ബ്ലോക്ക് അങ്കണവാടി കലോത്സവത്തിനിടയിലാണ് സംഭവം. താന്ന്യം പഞ്ചായത്തിലെ അങ്കണവാടിയിൽ നിന്നുള്ള പിഞ്ചോമന തമസ്യ വേദിയിലേക്ക് എത്തുന്നത് ഉണ്ണിയാർച്ചയുടെ വേഷവിധാനത്തോടെയാണ്.

എന്നാൽ സ്റ്റേജിലെത്തിയ കഥാപാത്രത്തിന് പുത്തൂരം വീട്ടിലെ പൂപോലഴകുള്ള പെണ്ണിന്റെ പേരാണ് ഉണ്ണിയാർച്ച എന്ന അകമ്പടിയായുള്ള പാട്ട് വന്നതോടെ ഉണ്ണിയാർച്ചയുടെ മൂഡ് മാറി. സ്റ്റേജിൽ കലാപ്രകടനത്തിന് നിക്കാതെ ഉണ്ണിയാർച്ച മടങ്ങാനൊരുങ്ങി.

 

എന്നാൽ ഒപ്പമുണ്ടായിരുന്നയാൾ ഉണ്ണിയാർച്ചയെ അത്ര പെട്ടന്ന് വിടാനൊരുങ്ങിയില്ല. ഇത്തിര് മസില് പിടിച്ച് തിരികെ വാളും പരിചയുമായി സ്റ്റേജിലെത്തിക്കാൻ ശ്രമിച്ചിട്ടും ഉണ്ണിയാർച്ച വഴങ്ങിയില്ല. കുഞ്ഞ് ഉണ്ണിയാർച്ചയുടെ വീഡിയോ വൈറലാവാൻ ഏറെ സമയം വേണ്ടി വന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios