'ജന്മദിനത്തിന്‍റെ ആശംസയായി പുഷ്പങ്ങള്‍ നല്‍കുന്നു' എന്ന് പറഞ്ഞാണ് കാഴ്ചയില്ലാത്ത അമ്മയുടെ കയ്യിലേക്ക് മകന്‍ തന്‍റെ കുഞ്ഞിനെ ഏല്‍പ്പിക്കുന്നത്. 

നിച്ച കുഞ്ഞിനെ കൈയ്യിലേക്ക് ഏറ്റുവാങ്ങുന്നത് ഒരു പ്രത്യേക വികാരമാണ് എന്ന് പറയേണ്ടതില്ല. ഇത്തരത്തില്‍ സ്വന്തം പേരമകനെ ആദ്യമായി സ്വന്തം കൈയ്യില്‍ എടുത്ത മുത്തശ്ശിയുടെ വികാരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. അതും മുത്തശ്ശിയുടെ ജന്മദിനത്തിന്. മുത്തശ്ശിക്ക് ഒരു പ്രത്യേകതയുണ്ട് അവര്‍ക്ക് കാഴ്ച ശക്തിയില്ല.

ഗുഡ് ന്യൂസ് മൊമന്‍റ് ( Good News Movement) എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു ഗേറ്റിന് അടുത്തായി നില്‍ക്കുന്ന വൃദ്ധയായ സ്ത്രീയാണ് വീഡിയോയില്‍ ഉള്ളത്. അവരുടെ അടുത്തേക്ക് കൊച്ചുമകനുമായി അവരുടെ മകന്‍ നടന്ന് എത്തുന്നു. 

View post on Instagram

'ജന്മദിനത്തിന്‍റെ ആശംസയായി പുഷ്പങ്ങള്‍ നല്‍കുന്നു' എന്ന് പറഞ്ഞാണ് കാഴ്ചയില്ലാത്ത അമ്മയുടെ കയ്യിലേക്ക് മകന്‍ തന്‍റെ കുഞ്ഞിനെ ഏല്‍പ്പിക്കുന്നത്. എന്താണ് ഇത് എന്നാണ് അമ്മ ചോദിക്കുന്നത്, ഇത് എന്‍റെ സ്നേഹം എന്നാണ് മകന്‍റെ മറുപടി. ഇതിനകം ലക്ഷക്കണക്കിന് വ്യൂ ആണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത് ഒപ്പം 60,000ത്തോളം ലൈക്കും. വികാര നിര്‍ഭരമായ കമന്‍റുകളാണ് ഈ വീഡിയോയ്ക്ക് അടിയില്‍.