ഇത്തരമൊരു നൃത്തം ഇതിന് മുമ്പ് കണ്ടിരിക്കാൻ വഴിയില്ല. ഓരോ നിമിഷവും ഒന്നും സംഭവിക്കല്ലേയെന്ന് കാണുന്നവരെല്ലാം ഇത് കണ്ട് മനസില്‍ വിചാരിച്ചിട്ടുണ്ടാകും എന്ന് ഉറപ്പാണ്

പല തരത്തില്‍ അഭ്യാസ പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നൃത്തം നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാൽ, ഇത്തരമൊരു നൃത്തം ഇതിന് മുമ്പ് കണ്ടിരിക്കാൻ വഴിയില്ല. ഓരോ നിമിഷവും ഒന്നും സംഭവിക്കല്ലേയെന്ന് കാണുന്നവരെല്ലാം ഇത് കണ്ട് മനസില്‍ വിചാരിച്ചിട്ടുണ്ടാകും എന്ന് ഉറപ്പാണ്. ഒരു ഗ്യാസ് സിലിണ്ടര്‍ തലയില്‍ വച്ച് ഒരു സ്ത്രീ നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍, അത് മാത്രമാണെന്ന് കരുതാൻ വരട്ടെ. ആദ്യം നിലത്ത് നിന്നാണ് സ്ത്രീ നൃത്തം ചെയ്യുന്നത്.

പിന്നീട് ഗ്യാസ് സിലിണ്ടര്‍ തലയില്‍ വച്ച് ഒരു സ്റ്റീല്‍ കലത്തിന് മുകളിലേക്ക് കയറി നൃത്തം ചെയ്യും. ഈ വീഡിയോ വൈറല്‍ ആതോടെ നെറ്റിസണ്‍സ് ഷോക്കിലാണ്. അപകടകരമായ ഇത്തരം കാര്യങ്ങള്‍ ആരും പരീക്ഷിക്കല്ലേ എന്നാണ് പലരും കമന്‍റ് ചെയ്യുന്നത്. എന്തിനാണ് ഇങ്ങനെ സുരക്ഷിതമല്ലാത്ത സ്റ്റണ്ടുകൾ വീട്ടിൽ ചെയ്യുന്നതെന്ന് ചോദിക്കുന്നവരും ഏറെയാണ്. എന്നാല്‍, സ്ത്രീയുടെ ധൈര്യത്തെയും അസാധാരണമായ പ്രതിഭയെയും പുകഴ്ത്തുന്നവരുടെ ഏറെയാണ്.

സാമൂഹിക മാധ്യമങ്ങളില്‍ ലൈക്ക് കിട്ടാന്‍ വേണ്ടി ജീവന്‍ പോലും അപകടത്തിലാവുന്ന തരത്തില്‍ റീല്‍സുകള്‍ ഷൂട്ട് ചെയ്യുന്നതിന് യുവാക്കള്‍ക്ക് ഇപ്പോള്‍ ഒരു മടിയുമില്ലാത്ത അവസ്ഥയാണ്. പലപ്പോഴും വലിയ അപകടങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു റീല്‍സ് ഷൂട്ടിനിടെ ഉണ്ടായ അപകടത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു മാസം മുമ്പ് സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനകം ഒരു ലക്ഷത്തില്‍ മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു.

നിരവധി പേരാണ് യുവാക്കളുടെ റീല്‍സ് ഷൂട്ടിന് എതിരെ തങ്ങളുടെ കുറിപ്പുകളെഴുതിയത്. ട്രെയില്‍ അത്യാവശ്യം വേഗതയില്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഒരു കൈ കൊണ്ട് വാതിലിന്‍റെ കമ്പിയില്‍ തൂങ്ങി റീല്‍സ് ഷൂട്ട് ചെയ്യുന്നതിനിടെ, ട്രാക്കിലെ കരിങ്കല്‍ ചീളുകളില്‍ തട്ടി യുവാവിന്‍റെ ബാലന്‍സ് തെറ്റുന്നതും തുടര്‍ന്ന് ഇയാള്‍ ട്രെയിനിന്‍റെ അടിയിലേക്ക് വീഴുന്നുന്നതുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. 

'രാജ്യത്ത് വർഷത്തിൽ 70,000ത്തിലധികം പേരുടെ മരണത്തിന് കാരണം'; രോഗത്തെ ചെറുക്കാൻ ലക്ഷ്യമിട്ട് കേരളം, വാക്‌സിനേഷൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്