ബിജെപിയുടെ താര സ്ഥാനാര്‍ത്ഥി സണ്ണി ഡിയോളിന് ആരാധികയായ യുവതിയുടെ അപ്രതീക്ഷിത ചുംബനം. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ സ്ഥാനാര്‍ത്ഥിയാണ് നടന്‍ കൂടിയായ സണ്ണി ഡിയോള്‍.
ഗുരുദാസ്പപുര്‍: ബിജെപിയുടെ താര സ്ഥാനാര്‍ത്ഥി സണ്ണി ഡിയോളിന് ആരാധികയായ യുവതിയുടെ അപ്രതീക്ഷിത ചുംബനം. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ സ്ഥാനാര്‍ത്ഥിയാണ് നടന്‍ കൂടിയായ സണ്ണി ഡിയോള്‍. റോഡ് ഷോയ്ക്കിടെ വാഹനത്തിലേക്ക് കയറിയ ആരാധികയായ യുവതി സണ്ണി ഡിയോളിന്‍റെ കവിളില്‍ ചുംബിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി യുവതിയുടെ പെരുമാറ്റം കണ്ട് ചുറ്റുമുള്ളവരും സണ്ണി ഡിയോളും അല്‍പ നേരത്തേക്ക് സ്തബ്ദരായി. തന്‍റെ പ്രിയപ്പെട്ട താരത്തിന് ചുംബനം നല്‍കി വാഹനത്തില്‍ നിന്ന് തിരിച്ചിറങ്ങുന്ന യുവതിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
അടുത്തിടെ സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നാലെ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. ചലച്ചിത്ര താരമായ വിനോദ് ഖന്നയുടെ മണ്ഡലമായിരുന്നു ഗുരുദാസ്പൂര്‍. ബിജെപി എംപിയുടെ മരണത്തിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സുനില്‍ ജാക്കര്‍ വിജയിച്ചിരുന്നു.
