ഇതാദ്യമായല്ല മോദിയോടുള്ള സ്നേഹം ആളുകള്‍ പൊതുവിടങ്ങളില്‍ പ്രകടിപ്പിക്കുന്നത്. വിവാഹത്തിന് സമ്മാനം നല്‍കണ്ട പകരം തെരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ട് നൽകിയാൽ മതിയെന്ന  അഭ്യര്‍ത്ഥനയുമായി എത്തിയ വിവാഹക്ഷണക്കത്തുകള്‍ മുന്‍പ് വൈറലായിരുന്നു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമേദിയുടെ ചിത്രത്തിൽ ചുംബിക്കുന്ന സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ട്രെയിനില്‍ പതിച്ചിരുന്ന മോദിയുടെ ഫോട്ടോയിൽ ചുംബിക്കുന്ന സ്ത്രീയുടെ വീഡിയോ ടിക് ടോക്കിലൂടെയാണ് വ്യാപകമായി പ്രചരിക്കുന്നത്. മോദിയുടെ ചിത്രത്തില്‍ ചുംബിച്ച ശേഷം ചെറു പുഞ്ചിരിയോടെ നടന്നു പോകുന്ന സ്ത്രീയെ വീഡിയോയില്‍ കാണാന്‍ സാധിക്കും. 

ട്രെയിനില്‍ പതിച്ചിരുന്ന മോദിയുടെ ഫോട്ടോയിൽ ചുംബിക്കുന്ന സ്ത്രീയുടെ വീഡിയോ ടിക് ടോക്കിലൂടെയാണ് വ്യാപകമായി പ്രചരിക്കുന്നത്. മോദിയുടെ ചിത്രത്തില്‍ ചുംബിച്ച ശേഷം ചെറു പുഞ്ചിരിയോടെ നടന്നു പോകുന്ന സ്ത്രീയെ വീഡിയോയില്‍ കാണാന്‍ സാധിക്കും. 

Scroll to load tweet…

 ജനങ്ങളുടെ മനസ്സില്‍ മോദി എത്രത്തോള൦ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുള്ളതിന്‍റെ തെളിവാണിതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരുടെയും അഭിപ്രായം. ഇതാദ്യമായല്ല മോദിയോടുള്ള സ്നേഹം ആളുകള്‍ പൊതുവിടങ്ങളില്‍ പ്രകടിപ്പിക്കുന്നത്. വിവാഹത്തിന് സമ്മാനം നല്‍കണ്ട പകരം തെരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ട് നൽകിയാൽ മതിയെന്ന അഭ്യര്‍ത്ഥനയുമായി എത്തിയ വിവാഹക്ഷണക്കത്തുകള്‍ മുന്‍പ് വൈറലായിരുന്നു.

എന്നാല്‍ വീഡിയോയ്ക്ക് മറുപടിയായി രാഹുല്‍ ഗാന്ധിയെ ആരാധകര്‍ ചുംബിക്കുന്ന വീഡിയോകളും ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. 

Scroll to load tweet…