ദില്ലി: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ തുർക്കി പ്രസിഡന്‍റ് റജബ് ത്വയിബ് എർദോഗൻ ഇന്ന് രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായികൂടിക്കാഴ്ച നടത്തും. ഇന്ത്യയുടെ എൻഎസ്ജി അംഗത്വവും, തീവ്രവാദ വിരുദ്ധ പോരാട്ടവും, വാണിജ്യ-വ്യവസായ രംഗത്തെ സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ചയാകും. കഴിഞ്ഞ ദിവസം വൈകീട്ടാണ് എർദോഗാൻ ദില്ലിയിലെത്തിയത്.