ഓണത്തോടുബന്ധിച്ച് മൂന്നാം തീയതി മുതല്‍ ഇടുക്കി അണക്കെട്ടിലേക്ക് സന്ദര്‍ശകരെ കടത്തിവിടാന്‍ തുടങ്ങി. ശനിയാഴ്ച മുതലാണ് സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചത്. വെള്ളിയാഴ്ച മാത്രം പതിനായിരത്തിലധികം പേര്‍ അണക്കെട്ടുകള്‍ കണ്ടു മടങ്ങി. പ്രവേശന ഫീസിനത്തിലുള്‍പ്പെടെ പത്തു ലക്ഷത്തോളം രൂപ കെഎസ്ഇബിയുടെ ഹൈഡല്‍ ടൂറിസം വിഭാഗത്തിനു വരുമാനമുണ്ടായി. പ്രായമായവര്‍ക്കും രോഗികള്‍ക്കും ഡാമിനു മുകളില്‍കൂടി സഞ്ചരിക്കാന്‍ ബഗ്ഗി കാര്‍ സൗകര്യവും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നു ബഗ്ഗി കാറുകളാണുള്ളത്. 40 രൂപയാണ് ചാര്‍ജ്ജ്. കര്‍ശന സുരക്ഷാ പരിശോധനകള്‍ക്കു ശേഷമാണ് അണക്കെട്ടിലേക്ക് സഞ്ചാരികളെ കടത്തി വിടുന്നത്. ഉത്സവ സീസണില്‍ എല്ലാത്തവണയും ബോട്ടിംഗിന് സൗകര്യമൊരുക്കാറുള്ളതാണ്. എന്നാലിത്തവണ ഇതില്ല. കൊച്ചി, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ നിന്നും സ്പീഡ് ബോട്ടുകള്‍ വാടകക്ക് കൊണ്ടു വരുകയാണ് ചെയ്തിരുന്നത്.

വനംവകുപ്പിന്റെ 20 പേര്‍ക്കു സഞ്ചരിക്കാവുന്ന ബോട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇവടേക്കത്തെുന്ന സഞ്ചാരികളെ ഏറു ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഒക്ടോബര്‍ രണ്ടു വരെ ഓണാഘോഷത്തിന്റെ ഭാഗമായി അണക്കെട്ടുകളില്‍ സന്ദര്‍ശിക്കാം.