മുംബൈ: വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 25 സി ആര്‍ പി എഫ് ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് ഫ്ലാറ്റ് നിര്‍മിച്ചുനല്‍കുമെന്ന് ബോളിവുഡ് നടന്‍ വിവേക് ഒബറോയ്. ഇതുസംബന്ധിച്ച് സിആര്‍പിഎഫ് ഉന്നതഉദ്യോഗസ്ഥര്‍ക്ക് ഒബ്‌റോയിയുടെ കമ്പനിയായ കര്‍മ്മ ഇന്‍ഫ്രാസ്ട്രക്ചര്‍ കത്ത് അയച്ചു. നാല് കുടുംബങ്ങള്‍ക്ക് ഇതിനോടകം തന്നെ ഫ്ലാറ്റുകള്‍ നല്‍കിയതായും മറ്റുള്ളവര്‍ക്ക് ഉടന്‍ നിര്‍മിച്ചുനല്‍കുമെന്നും കമ്പനി അറിയിച്ചു. നേരത്തെ നടന്‍ അക്ഷയ് കുമാര്‍ സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബത്തിന് 1.8 കോടി സഹായധനം രൂപ നല്‍കിയിരുന്നു.