കൊച്ചി: പരിഗണനാ വിഷയങ്ങളില്‍ വ്യക്തത തേടി വിഴിഞ്ഞം ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാരിനെ സമീപിക്കുന്നു. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഖജനാവിന് നഷ്‌ടമുണ്ടാക്കിയതിന്റെ ഉത്തരവാദിത്വം ആര്‍ക്കെന്ന് കണ്ടെത്താനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സി.എ ജി കണ്ടെത്തല്‍ ശരിയാണോയെന്ന് പരിശോധിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടോയെന്ന് വ്യക്തമാക്കണമെന്നാകും കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുക. നിലവിലെ സ്ഥിതിയില്‍ സി.എ.ജി റിപ്പോര്‍ട് ശരിയല്ലെന്നാണ് ഭാവിയിലെ വിലയിരുത്തമെങ്കില്‍ അത് ടേംസ് ഓഫ് റഫറന്‍സിന് പുറത്താണെന്ന് ആരോപണമുയരും. അതുകൂടി പരിഗണിച്ചാണ് വ്യക്തത തേടുന്നതെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ കൊച്ചിയില്‍ അറിയിച്ചു.
