തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ പ്രതിസന്ധി. അദാനി പോർട്സ് സിഇഒ രാജിവച്ചു. പദ്ധതിയുടെ മെല്ലെപ്പോക്കിൽ അതൃപ്തനായാണ് രാജിയെന്നാണ് സൂചന. സർക്കാറുമായി കരാർ ഒപ്പിട്ട സന്തോഷ് മഹാപാത്രയാണ് രാജി വച്ചത്. രാജി വ്യക്തിപരമായ കാരണം കൊണ്ടെന്ന് മഹാപാത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കരിങ്കല്ല് കിട്ടാത്തത് മൂലം നിർമ്മാണം നിലച്ച അവസ്ഥയിലാണെന്നും 
പദ്ധതി 2019 ഡിസംബറിൽ തീരുമോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.