തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. വിഴിഞ്ഞം കേസില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചതിനെക്കുറിച്ച് നേരിട്ടറിവില്ല. മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പദ്ധതി പ്രവര്‍ത്തങ്ങള്‍ ഒരു ഘട്ടമെത്തിയ സ്ഥിതിക്ക് പദ്ധതിയുമായി മുന്നോട്ട് പോവും. പദ്ധതി നേട്ടമാവും വിധം പരിവര്‍ത്തിപ്പിക്കുകയാണ് ഈ സര്‍ക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി.