പുചിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്‍റ്

First Published 19, Mar 2018, 5:39 AM IST
vladimir putin wins by big margin
Highlights
  • 75 ശതമാനം വോട്ടുകള്‍ നേടി
  • പ്രസിഡന്‍റാകുന്നത് നാലാം തവണ

മോസ്‌കോ: റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വ്ലാഡിമര്‍ പുചിന് വന്‍ വിജയം. 75 ശതമാനം വോട്ടുകള്‍ നേടിയാണ് പുചിന്‍ വീണ്ടും അധികാരത്തില്‍ എത്തിയത്‍‍. ഇത് നാലാം തവണയാണ് പുചിന്‍ റഷ്യന്‍ പ്രസിഡന്‍റാകുന്നത്. 

വന്‍ വിജയം സമ്മാനിച്ച റഷ്യന്‍ ജനതയ്ക്ക് പുചിന്‍ നന്ദി പറഞ്ഞു. പുതിയ നിയമം അനുസരിച്ച് 2024വരെ പുചിന് പ്രസിഡന്‍റായി തുടരാം. പുചിനുള്‍പ്പെടെ എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. യുണൈറ്റഡ് റഷ്യാ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ആയിരുന്നു ഇക്കുറി മത്സരം. 
 

loader