നഗര പ്രദേശങ്ങളിലെ ബാറുകളെല്ലാം തുറക്കാന്‍ അനുമതി നല്‍കിയ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുന്‍ കെ.പി.സി.സി പ്രസിന്‍റ് വി.എം സുധീരന്‍. ഇത് ജനവിരുദ്ധമായ വിധിയാണ്. ദൂരപരിധി ബാധക്കമാക്കിയ സുപ്രീം കോടതി വിധിയില്‍ വെള്ളം ചേര്‍ക്കുന്നതാണ് പുതിയ ഉത്തരവെന്നും സുധീരന്‍ വിമര്‍ശിച്ചു. നഗരപരിധിയിലെ ബാറുകള്‍ക്ക് ദേശീയ പാതയില്‍ നിന്നുള്ള 500 മീറ്റര്‍ ദൂരപരിധി ബാധകമല്ലെന്നായിരുന്നു സുപ്രീം കോടതി വിധിച്ചത്. ഇതനുസരിച്ച് സംസ്ഥാനത്ത് 250 ബാറുകള്‍ കൂടി തുറക്കാന്‍ എക്‌സൈസ് വകുപ്പ് അനുമതി നല്‍കിയിരുന്നു.