തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കൊല്ലത്ത് നടന്ന കയ്യേറ്റം അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പാര്‍ട്ടി ജന്മദിനത്തിലെ തെരുവ് പോര് കോണ്‍ഗ്രസ്സിന് നാണക്കേടായിരിക്കുകയാണ്. ഗ്രൂപ്പ് പോര് കയ്യാങ്കളിയിലേക്കെത്തിയതോടെ നേതാക്കള്‍ സമവായത്തിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.

വിവാദങ്ങള്‍ നിര്‍ത്തണമെന്ന് സുധീരനും വിഡി സതീശനും ആവശ്യപ്പെട്ടപ്പോള്‍ വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണേണ്ടതില്ലെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി മുരളിയെ പിന്തുണച്ചു. അതിനിടെ മുരളിക്കായി രംഗത്തെത്തിയ ഐ ഗ്രൂപ്പ് രാജ്‌മോഹന്‍ ഉണ്ണിത്താനെ തള്ളിപ്പറഞ്ഞു. മുരളിയുടെ വിമര്‍ശനങ്ങള്‍ ചെന്നിത്തലക്കെതിരെയല്ല മറിച്ച് സുധീരനെതിരെ മാത്രമാണെന്ന് തിരിച്ച് വിടാനാണ് എ ഗ്രൂപ്പ് നീക്കം. കഴിഞ്ഞ ദിവസം മുരളി ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. ഐ ഗ്രൂപ്പ് വിട്ടിട്ടില്ലെന്ന മുരളിയുടെ പ്രസ്താവനയും ഈ സാഹചര്യത്തിലാണ്.
 ഐഎന്‍ടിയുസി പ്രസിഡണ്ട് ആര്‍.ചന്ദ്രശേഖരന്‍ കടന്നാക്രമിച്ചു.