തിരുവനന്തപുരം: പിണറായിയുടെ മോദി പ്രീണനത്തിന്‍റെ ഭാഗമാണ് കാരാട്ടിന്‍റെ കോൺഗ്രസ് വിരുദ്ധ സമീപനത്തിനുള്ള പിന്തുണയെന്ന് വി.എം.സുധീരൻ . കാരാട്ടിന്‍റെ നിലപാട് ഗുണകരമാകുന്നത് ബിജെപിക്ക് മാത്രമെന്നും അദ്ദേഹം പറഞ്ഞു
ഇതേസമയം കോണ്‍ഗ്രസുമായി യാതൊരു ബന്ധവും വേണ്ട എന്ന സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം ബിജെപിയെ സഹായിക്കാനാണ് എന്ന ദുരാരോപണമാണെന്ന വിശദീകരണവുമായി നേതൃത്വം രംഗത്ത് എത്തി. ബിജെപിയെ മുഖ്യശത്രുവെന്ന് പാര്‍ട്ടി നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. പരസ്യ പ്രതികരണത്തിലൂടെ അനാവശ്യപ്രചാരണം നല്‍കാനാവില്ലെന്നും കാരാട്ട് പക്ഷം വ്യക്തമാക്കി.
ബിജെപി രാജ്യത്ത് പിടിമുറുക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി യാതൊരു സഖ്യവും വേണ്ടെന്ന നിലപാട്, ബിജെപിയെ സഹായിക്കാനാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ ആരോപിച്ചിരുന്നു.
