രാവിലെ ആറര ആയപ്പോൾ വീടിന്റെ മുറ്റം വരെ വെള്ളം കയറിയിട്ടുണ്ടായിരുന്നു. ഒൻപതര ആയപ്പോഴേയ്ക്കും വീടനകത്തെ മുറികളിലെല്ലാം വെളളം നിറഞ്ഞു. മുറികൾക്കുള്ളിൽ മുട്ടൊപ്പം വരെ വെള്ളമെത്തി. 

തിരുവനന്തപുരം: കെപിസിസി മുൻ പ്രസിഡന്റുമായ വി. എം സുധീരനെ ​ഗൗരീശപട്ടത്തെ വീട്ടിൽ വെളളം കയറിയതിനെത്തുടർന്ന് മാറ്റി. ബോട്ടിലാണ് ഇദ്ദേഹത്തെയും ഭാര്യയും ​ഗവൺമെന്റ് ​ഗസ്റ്റ്ഹൗസിലേക്ക് എത്തിച്ചത്.പനി മൂലം വീട്ടിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസമായി തലസ്ഥാന ന​ഗരിയിൽ മഴ കനത്ത അവസ്ഥയിലാണ്. ന​ഗരത്തിലെ പല വീടുകളിലും വെള്ളം കയറി.

''രാവിലെ മുതൽ കനത്ത മഴയാണ് ഇവിടെ. ആറര ആയപ്പോൾ വീടിന്റെ മുറ്റം വരെ വെള്ളം കയറിയിട്ടുണ്ടായിരുന്നു. ഒൻപതര ആയപ്പോഴേയ്ക്കും വീടനകത്തെ മുറികളിലെല്ലാം വെളളം നിറഞ്ഞു. മുറികൾക്കുള്ളിൽ മുട്ടൊപ്പം വരെ വെള്ളമെത്തി. ഞാനും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. ബോട്ടിലാണ് ​ഗവൺമെന്റ് ​ഗസ്റ്റ്ഹൗസിലേക്ക് എത്തിച്ചേർന്നത്.'' വി.എം. സുധീരൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

2005 മുതൽ ഇദേഹവും കുടുംബവും ​തിരുവനന്തപുരം ​ഗൗരീശപട്ടത്തെ വീട്ടിൽ താമസിക്കുന്നു. ഇത്രയും രൂക്ഷമായ വെള്ളപ്പൊക്കമോ മഴക്കെടുതിയോ അനുഭവിക്കേണ്ടിവന്നിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യപ്പെടുത്തൽ. 

..................................................................................................................................................

മഴക്കെടുതി: ഏറ്റവും പുതിയ വിവരങ്ങള്‍. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ തല്‍സമയം കാണാന്‍ താഴെയുള്ള വീഡിയോ ക്ലിക്ക് ചെയ്യുക