ന്യൂഡല്‍ഹി: രാജ്യത്ത് വോട്ടര്‍പട്ടികകള്‍ പുതുക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ആന്ധ്രാപ്രദേശ്, തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടർ പട്ടിക പുതുക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച നിര്‍ദ്ദേശം സംസഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നൽകി.

2017 ജനുവരി 1 എന്ന തിയതി കണക്കാക്കിയായിരിക്കും വോട്ടര്‍പട്ടിക പുതുക്കുക. വോട്ടർ പട്ടിക പുതുക്കുന്നത് സംബന്ധിച്ച പ്രചരണ പരിപാടികൾ സംഘടിപ്പിക്കാനും ജനങ്ങളിൽ ബോധവത്കരണം നടത്താനും മുഖ്യതെരഞ്ഞടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചു.