പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ വൈകുന്നതില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ അതൃപ്‍തി അറിയിച്ചു. പ്രവാസികള്‍ക്ക് എങ്ങനെ വോട്ടവകാശം ഉറപ്പാക്കാനാകും എന്നതില്‍ വെള്ളിയാഴ്ചക്കകം നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇതിനായി ജനപ്രാതിനിധ്യ നിയമമാണോ അതോ തെരഞ്ഞെടുപ്പ് ചട്ടങ്ങളാണോ ഭേദഗതി ചെയ്യേണ്ടതെന്ന് അറിയിക്കണം. വെള്ളിയാഴ്ചക്കകം നിലപാട് അറിയിച്ചില്ലെങ്കില്‍ പ്രവാസി വോട്ടിനായി കോടതി നേരിട്ട് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് താക്കീത് നല്‍കി.